Kerala
വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി വേണം; മുഖ്യമന്ത്രിക്ക് കത്തയച്ച് പ്രിയങ്ക ഗാന്ധി

വയനാട്ടിലെ വന്യജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി. മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. വന്യജീവി-മനുഷ്യ സംഘർഷത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സ്ഥിരജോലിയും നഷ്ടപരിഹാരവും നൽകണമെന്നും പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു
ജനവാസ കേന്ദ്രങ്ങളിലെ സംരക്ഷണത്തിന് ആവശ്യമായ പ്രാദേശിക ഫണ്ട് ഭരണകൂടങ്ങൾക്ക് ലഭ്യമല്ല. ഇതിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഫണ്ടിനും വലിയ രീതിയിൽ കാലതാമസമുണ്ടാകുന്നു.
സിസിടിവി ക്യാമറകൾ, തെർമൽ ട്രോളുകൾ അടക്കമുള്ള കാര്യങ്ങൾക്ക് പണം ആവശ്യമാണ്. ഫോറസ്റ്റ് വാച്ചർമാർക്ക് മെച്ചപ്പെട്ട വേതനവും സൗകര്യവും വേണം. ആർആർടി വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു