Kerala
തിരുവനന്തപുരം വെങ്ങാനൂരിൽ തെരുവ് നായ ആക്രമണം; രണ്ട് പേർക്ക് കടിയേറ്റു

തിരുവനന്തപുരം വെങ്ങാനൂരിൽ തെരുവ് നായയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്ക്. മംഗലത്തുകോണം പുത്തൻ കാനത്തും പരിസരത്തുമാണ് തെരുവ് നായ ആക്രമണം നടന്നത്.
പ്രദേശവാസികളായ രണ്ട് പേർക്കാണ് കടിയേറ്റത്. ഇരുവരും ബാലരാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സ തേടി.
ഇന്നലെ സ്‌കൂൾ കുട്ടികളെ തെരുവ് നായ ഓടിച്ചിരുന്നു. നാട്ടുകാർ ഇടപെട്ടതിനാലാണ് നായ അകന്നുപോയതും കുട്ടികൾ കടിയേൽക്കാതെ രക്ഷപ്പെട്ടതും. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.