Kerala
കൊല്ലം അലയമണിൽ തെരുവുനായ ആക്രമണം; 11 പേർക്ക് കടിയേറ്റു

കൊല്ലം അലയമൺ കരുകോണിൽ തെരുവ് നായ ആക്രമണത്തിൽ 11 പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയടക്കം 11 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു.
അതേസമയം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചവരുടെ എണ്ണം വർധിക്കുകയാണ്. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധയേറ്റ് മൂന്ന് കുട്ടികൾ ഒരാഴ്ചക്കിടെ മരിച്ചിരുന്നു. കൊല്ലത്തും പത്തനംതിട്ടയിലും മലപ്പുറത്തുമാണ് കുട്ടികൾ മരിച്ചത്.
കേന്ദ്ര നിയമങ്ങളിൽ മാറ്റം വരണമെന്നും തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്നതിനുള്ള വ്യവസ്ഥകൾ കേന്ദ്രം ലഘൂകരിക്കണമെന്നും മന്ത്രി എംബി രാജേഷ് ആവശ്യപ്പെട്ടു. സംസ്ഥാനസർക്കാരിന് ഇക്കാര്യത്തിൽ പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു