Kerala

അതിശക്തമായ കാറ്റ്: ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു; വ്യാപക നാശനഷ്ടം

മധ്യ, തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കൊച്ചിയിൽ ശക്തമായ കാറ്റിൽ പലയിടത്തും മരം കടപുഴകി വീണു. ട്രാക്കിലേക്ക് മരം വീണ് ട്രെയിൻ യാത്ര തടസ്സപ്പെട്ടു. ഓച്ചിറയിലും തകഴിയിലും ട്രാക്കിൽ മരം വീണതായാണ് വിവരം

പാലരുവി എക്‌സ്പ്രസും ആലപ്പുഴ വഴി പോകേണ്ട ഏറനാട് എക്പ്രസും പിടിച്ചിട്ടു. രാവിലെ ഏഴ് മണിയോടെ ട്രാക്കിലെ മരം മുറിച്ച് മാറ്റിയ ശേഷമാണ് ട്രാക്കിലെ ഗതാഗത തടസം ഒഴിവാക്കി ട്രെയിനുകൾ കടത്തിവിട്ടത്. ആലപ്പുഴയിൽ ശക്തമായ കാറ്റും മഴയുമാണുണ്ടായത്.

മഴയ്‌ക്കൊപ്പം ശക്തമായ കാറ്റാണ് ആഞ്ഞുവീശുന്നത്. ജില്ലയിലെ പലയിടങ്ങളിലും മരം കടപുഴകി വീണു. കരുമാടി, പുറക്കാട്, ഹരിപ്പാട്, മണ്ണഞ്ചേരി, പാതിരപ്പള്ളി, ചേർത്തല, തിരുവിഴ എന്നിവിടങ്ങളിലും മരങ്ങൾ വീണു.

 

Related Articles

Back to top button