Kerala
കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വിദ്യാർത്ഥി റോഡിൽ വീണ് അപകടം

കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ബസിൽ നിന്ന് ഇറങ്ങുന്നതിനിടയിൽ വിദ്യാർത്ഥി റോഡിൽ വീണു. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് വിദ്യാർത്ഥി വീണത്.
വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതാണ് അപകട കാരണം. വിദ്യാർത്ഥി വീണിട്ടും ബസ് നിർത്താതെ പോകുകയായിരുന്നു. ഈരാറ്റുപേട്ട- കാഞ്ഞിരപ്പള്ളി റൂട്ടിൽ ഓടുന്ന വാഴയിൽ ബസിൽ നിന്നാണ് വിദ്യാർത്ഥി വീണ് അപകടം ഉണ്ടായത് കുട്ടി പരിക്കുകളില്ലാതെ രക്ഷപെട്ടു.