Kerala
ചെളിവെള്ളം തെറിപ്പിച്ചതിന് ബസിന് മുന്നിൽ നിന്ന് പ്രതിഷേധിച്ച് വിദ്യാർഥി; ബസ് മുന്നോട്ടെടുക്കാൻ ശ്രമിച്ച് ഡ്രൈവർ

അരൂരിൽ വിദ്യാർഥിയെ ബസിടിപ്പിക്കാൻ ശ്രമിച്ചെന്ന് കെഎസ്ആർടിസി ഡ്രൈവർക്കെതിരെ പരാതി. ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ച വിദ്യാർഥിയെയാണ് ബസിടിപ്പിക്കാൻ ശ്രമം നടന്നതന്നാണ് ആരോപണം. കോതമംഗലത്ത് വിദ്യാർഥിയായ യദുകൃഷ്ണന്റെ ദേഹത്തേക്കാണ് തിരുവനന്തപുരം-അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ചെളി തെറിപ്പിച്ചത്
അരൂരിലെ സ്വകാര്യ ഹോട്ടലിന് മുന്നിലായിരുന്നു സംഭവം. ബൈക്കിൽ പോകുകയായിരുന്ന യദുകൃഷ്ണന്റെ ദേഹത്താണ് ചെളി തെറിച്ചത്. ഇതോടെ വിദ്യാർഥി ബസിനെ ഓവർടേക്ക് ചെയ്തെത്തി ബസിന് മുന്നിൽ കയറി നിൽക്കുകയായിരുന്നു
എന്നാൽ വിദ്യാർഥി മുന്നിൽ നിന്നിട്ടും ഡ്രൈവർ വണ്ടി മുന്നോട്ടെടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസിൽ പരാതി നൽകുമെന്ന് വിദ്യാർഥിയുടെ കുടുംബം അറിയിച്ചു