National
ഇത്തരം ആരോപണങ്ങൾക്ക് എന്നെ തളർത്താനാകില്ല; ലൈംഗിക ചൂഷണ ആരോപണം തള്ളി വിജയ് സേതുപതി

തനിക്കെതിരായ ലൈംഗിക ചൂഷണ ആരോപണം നിഷേധിച്ച് വിജയ് സേതുപതി. ഇത്തരം വൃത്തികെട്ട ആരോപണങ്ങൾക്ക് തന്നെ തളർത്താൻ കഴിയില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എക്‌സിൽ പ്രത്യക്ഷപ്പെട്ട ആരോപണത്തിനെതിരെ സൈബർ സെല്ലിൽ താരം പരാതി നൽകി
എന്നെ കുറച്ചെങ്കിലും അറിയുന്ന ആരും ആ ആരോപണം കേട്ട് ചിരിക്കും. ഇത്തരം വൃത്തികെട്ട ആരോപണങ്ങൾക്ക് എന്നെ തളർത്താൻ കഴിയില്ല. കുടുംബവും അടുത്ത സുഹൃത്തുക്കളും വിഷമത്തിലാണ്. പക്ഷേ ഞാൻ അവരോട് പറയും, അത് വിട്ട് കളയൂ, ശ്രദ്ധിക്കപ്പെടാൻ വേണ്ടിയാണ് ആ സ്ത്രീ അത് ചെയ്യുന്നത്
അവർക്ക് കിട്ടുന്ന അൽപ്പ നേരത്തെ പ്രശസ്തി അവർ ആസ്വദിക്കട്ടെയെന്നും വിജയ് സേതുപതി പറഞ്ഞു. തനിക്ക് അറിയാവുന്ന ഒരു പെൺകുട്ടിയെ വിജയ് സേതുപതി ലൈംഗികമായി ഉപയോഗിച്ചെന്ന് ഒരു യുവതിയുടെ പേരിലുള്ള എക്‌സ് അക്കൗണ്ടിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.