പ്രസിഡന്റ് പദം ഒഴിയില്ലെന്ന പിടിവാശിയിൽ സുധാകരൻ; നേതാക്കളുടെ പിന്തുണ തേടുന്നു

കെപിസിസി പ്രസിഡന്റ് പദം ഒഴിയില്ലെന്ന പിടിവാശിയിൽ കെ സുധാകരൻ. ഹൈക്കമാൻഡ് തീരുമാനത്തെ സ്വാധീനിക്കുന്നതിന്റെ ഭാഗമായി നേതാക്കളുടെ പിന്തുണ കെ സുധാകരൻ തേടുകയാണ്. ഇന്നലെ മുതിർന്ന നേതാവ് എ കെ ആന്റണിയുമായും കെ സുധാകരൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
സുധാകരനെ മാറ്റുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഹൈക്കമാൻഡ്. സുധാകരൻ നടത്തിയ പരസ്യ പ്രതികരണങ്ങളിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. സുധാകരൻ നടത്തിയ പല പ്രതികരണങ്ങളും അനവസരത്തിലായിരുന്നുവെന്നും സുധാകരൻ നിർദേശങ്ങൾ അവഗണിച്ചെന്നും ഹൈക്കമാൻഡ് വിലയിരുത്തുന്നു
ആന്റോ ആന്റണിയെ അധ്യക്ഷനാക്കി പുതിയ കമ്മിറ്റി രൂപീകരിച്ച് നിയമസഭാ തെരഞ്ഞെടുപ്പിനെയും തദ്ദേശ തെരഞ്ഞെടുപ്പിനെയും നേരിടാനാണ് നേതൃത്വത്തിന്റെ തീരുമാനം. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കെ സുധാകരനെ അറിയിച്ചതാണ്. എന്നാൽ അത്തരത്തിലുള്ള ഒരു വിവരവും തനിക്ക് ലഭിച്ചിട്ടില്ലെന്നാണ് സുധാകരന്റെ വാദം.