Kerala
തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി സുധാകരൻ; പരാതികൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചു

ഇടഞ്ഞ് നിൽക്കുന്ന ശശി തരൂരിനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ശശി തരൂരിനെ വിളിച്ച് സുധാകരൻ സംസാരിച്ചു. പരാതികൾ ചർച്ച ചെയ്യാമെന്ന് അറിയിച്ചു. എന്നാൽ നോ കമന്റ്സ് എന്നായിരുന്നു വിഡി സതീശൻ വിഷയത്തോട് പ്രതികരിച്ചത്
മുഖ്യമന്ത്രി സ്ഥാനാർഥിയാക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടതിൽ സംസ്ഥാന കോൺഗ്രസിൽ തരൂരിനെതിരെ വ്യാപക വിമർശനമുയർന്നിട്ടുണ്ട്. ഇതിനിടെയാണ് സുധാകരൻ തരൂരിനെ വിളിച്ച് സംസാരിച്ചത്. എടുത്ത് ചാടി പ്രതികരിക്കരുതെന്ന് തരൂരിനോട് സുധാകരൻ ആവശ്യപ്പെട്ടു
കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിനിടെയുണ്ടാകുന്ന ഇത്തരം വിവാദങ്ങൾ തരൂരിന്റെ പൊതുസമ്മതിക്ക് തന്നെ ദോഷം ചെയ്യും. പരാതികൾ പരിഗണിക്കാമെന്നും സുധാകരൻ പറഞ്ഞു.