Kerala

വിവാഹ വാര്‍ഷികം ആഘോഷിച്ചു; പിന്നാലെ വിവാഹ വസ്ത്രം ധരിച്ച് ദമ്പതികള്‍ ജീവനൊടുക്കി

ആത്മഹത്യാ കുറിപ്പ് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കി

ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹവാര്‍ഷികം ആഘോഷിച്ചു. പിന്നീട് മധ്യവയസ്‌കരായ ദമ്പതികള്‍ ജീവനൊടുക്കി. മരണത്തിന് മുമ്പ് ആത്മഹത്യ കുറിപ്പ് വാട്‌സ്ആപ്പ് സ്റ്റാറ്റസും വെച്ചു. ഏറെ വേദനാജനകമായ കാഴ്ചയാണ് മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ്.

പ്രമുഖ ഹോട്ടലില്‍ ഷെഫായി ജോലി ചെയ്തിരുന്ന ജെറില്‍ ഡാംസന്‍ ഓസ്‌കര്‍ കോണ്‍ക്രിഫ്(57), ആന്‍ (46) എന്നിവരാണ് ജീവനൊടുക്കിയത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം വിവാഹ വാര്‍ഷികം ആഘോഷമാക്കിയതിന് പിന്നാലെ ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 26ാം വിവാഹ വാര്‍ഷികാഘോഷത്തിന് ശേഷമാണ് ഇരുവരും മരണത്തിന് കീഴടങ്ങിയത്.

ജെറിന്റെ മൃതദേഹം അടുക്കളയിലെ ഫാനില്‍ തൂങ്ങിയ നിലയിലും ആനിന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുന്ന നിലയിലുമായിരുന്നു കണ്ടെത്തിയത്. ആന്‍ ആദ്യം തൂങ്ങി മരിക്കുകയും ഇതിന് ശേഷം മൃതദേഹം അഴിച്ച് കട്ടിലില്‍ കിടത്തി പൂക്കള്‍ കൊണ്ട് അലങ്കരിച്ച ശേഷം ജെറിന്‍ ജീവനൊടുക്കുകയായിരുന്നു എന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

മരിക്കുന്നതിന് തൊട്ടുമുന്‍പ് ദമ്പതികള്‍ വാട്സ്ആപ്പില്‍ ആത്മഹത്യാ കുറിപ്പ് സ്റ്റാറ്റസായി പങ്കുവെച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇരുവരും മരിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ഇരുവരുടേയും ഫോണ്‍ പരിശോധിച്ചു. ഇതില്‍ മരണത്തിന് തൊട്ടുമുന്‍പ് ആന്‍ ചിത്രീകരിച്ച ഒരു വീഡിയോ ഫോണില്‍ കണ്ടെത്തി. തങ്ങളുടെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വത്തുവകകള്‍ എല്ലാവരും തുല്യമായി വീതിച്ചെടുക്കണമെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു. കൈകള്‍ കോര്‍ത്തുവെച്ച നിലയില്‍ മൃതദേഹം സംസ്‌കരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

മുംബൈയിലെ ഹോട്ടലില്‍ ജോലി ചെയ്തുവരികയായിരുന്ന ജെറില്‍ പിന്നീട് ജോലി രാജിവെക്കുകയും പണം പലിശക്ക് കൊടുക്കുന്ന ഏര്‍പ്പാടില്‍ മുഴുകുകയുമായിരുന്നു. ഇത്രയും കാലം ഇരുവര്‍ക്കും കുട്ടികളുണ്ടായിരുന്നില്ല. ഇതിന്റെ നിരാശയിലായിരിക്കാം മരണമെന്നാണ് പോലീസ് വിലയിരുത്തുന്നത്. ഇരുവരുടെയും ഫോണുകള്‍ പോലീസ് വിദഗ്ധ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!