Kerala

എൻഎം വിജയന്റെ ആത്മഹത്യ: അന്വേഷണവുമായി സഹകരിക്കുമെന്ന് കെ സുധാകരൻ

വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെ ആത്മഹത്യയിൽ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ചോദ്യം ചെയ്യലിന് തനിക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും. മൊഴിയെടുക്കാൻ വിളിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയമാണെന്നും സുധാകരൻ പറഞ്ഞു.

നാളെ എൻഎം വിജയന്റെ വീട് സന്ദർശിക്കും. കെപിസിസി അധ്യക്ഷ പദവിയിൽ കടിച്ചുതൂങ്ങാനില്ല. അധ്യക്ഷ പദവി തനിക്ക് അലങ്കാരമല്ല. എഐസിസിക്ക് ആരെയും കെപിസിസി അധ്യക്ഷനാക്കാമെന്നും സുധാകരൻ പ്രതികരിച്ചു. മുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെ ആഗ്രഹമില്ല. തന്റെ സ്ഥാനം ജനങ്ങളുടെ മനസ്സിലാണ്.

നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹമില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. പാർട്ടിയിൽ നേതൃമാറ്റ ചർച്ചയില്ല. യുക്തിസഹമായ തീരുമാനം എഐസിസിക്ക് എടുക്കാമെന്നും സുധാകരൻ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!