Kerala

പൂരം കലക്കല്‍: ആംബുലന്‍സില്‍ അല്ല വന്നതെന്ന് സുരേഷ് ഗോപി; ആണെന്ന് ബി ജെ പി ജില്ലാ അധ്യക്ഷന്‍; കേന്ദ്ര ഏജന്‍സിവന്നാല്‍ സത്യം തെളിയുമെന്നും സുരേഷ് ഗോപി

തലവേദനയായി ഇരട്ട വാദങ്ങള്‍

തൃശൂര്‍: പുരം കലങ്ങിയ ദിവസം ആള്‍കൂട്ടത്തിനിടയിലേക്ക് ആംബുലന്‍സില്‍ അല്ല എത്തിയതെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ കെ കെ അനീഷ് കുമാറിന്റെ കാറിലാണ് എത്തിയതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. എന്നാല്‍, സുരേഷ് ഗോപിഎത്തിയത് ആംബുലന്‍സില്‍ ആണെന്ന് നേരത്തേ കെ കെ അനീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍, ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദനെ സാക്ഷിയാക്കിയാണ് സുരേഷ് ഗോപി തന്റെ വാദം വ്യക്തമാക്കിയത്.

‘സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല’, എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. സാധാരണകാറിലാണ് എത്തിയത് എന്ന് പറഞ്ഞ അദ്ദേഹം, ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് പോയതെന്നും കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സില്‍ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സി.ബി.ഐ. വരണമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!