DubaiGulf

യുഎഇയിലെ 75 ശതമാനം താമസക്കാരും ഈ വര്‍ഷം ബോണസ് പ്രതീക്ഷിക്കുന്നതായി സര്‍വേ

ദുബായ്: രാജ്യത്ത് ജീവിക്കുന്ന താമസക്കാരില്‍ 75 ശതമാനവും ഈ വര്‍ഷം ബോണസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സര്‍വേ. കഴിഞ്ഞ വര്‍ഷത്തെ 68 ശതമാനം ഈ വര്‍ഷം കൂടാനും ഇടയുണ്ടെന്നാണ് താമസക്കാര്‍ കരുതുന്നത്. സുറിച്ച് ഇന്റര്‍നാഷണല്‍ ലൈഫ് മിഡില്‍ഈസ്റ്റ് ആണ് ഇതുമായി ബന്ധപ്പെട്ട് യുഗോവ് സര്‍വേക്ക് നേതൃത്വം നല്‍കിയത്.

ബോണസ് പ്രതീക്ഷിക്കുന്ന ആളുകളില്‍ 68 ശതമാനവും ലഭിക്കുന്ന തുകയുടെ ഒരു ഭാഗം നിക്ഷേപമായി സൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. സര്‍വ്വേയില്‍ പങ്കെടുത്ത യുവാക്കള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പണം ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്ന് ബോധ്യപ്പെട്ടതായി സൂറിച്ച് ഇന്റര്‍നാഷണല്‍ ലൈഫ് മിഡില്‍ഈസ്റ്റ് പ്രൊപോസിഷന്‍സ് തലവന്‍ ഡേവിഡ് ഡെന്‍ട്ടന്‍ കാര്‍ഡ്യൂ വ്യക്തമാക്കി.

Related Articles

Back to top button
error: Content is protected !!