![ബഹ്റൈൻ 1200](https://metrojournalonline.com/wp-content/uploads/2025/02/images8_copy_2048x1336-780x470.avif)
മനാമ: സംഗീത പരിപാടിയുടെ മറവില്‍ വ്യാജ ടിക്കറ്റ് വിൽപ്പന നടത്തി രാജ്യത്തുനിന്നും മുങ്ങിയ അറബി വംശജനായ യുവാവിനെ ബഹ്‌റൈന്‍ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായും കേസില്‍ ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ പ്രതിയെ നാടുകടത്തുമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍ഡ് ഡിസൈബര്‍ ക്രൈംസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.