Kerala
സാങ്കേതിക തകരാറെന്ന് സംശയം; എയർ ഇന്ത്യ എക്‌സ്പ്രസ് കരിപ്പൂരിൽ അടിയന്തരമായി ലാൻഡ് ചെയ്തു
സാങ്കേതിക തകരാർ എന്ന സംശയത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം അടിയന്തരമായി ലാൻഡ് ചെയ്തു. ദുബൈയിൽ നിന്ന് രാവിലെ വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
ലാൻഡിംഗ് ഗിയറിന് തകരാറുണ്ടെന്നാണ് പൈലറ്റ് അറിയിച്ചത്. അതേസമയം പ്രശ്‌നങ്ങളില്ലാതെ വിമാനം നിലത്തിറക്കാനായെന്ന് അധികൃതർ അറിയിച്ചു.
ടയറിലെ ഹൈഡ്രോളിക് സംവിധാനത്തിൽ പ്രശ്‌നങ്ങൾ കണ്ടെന്നാണ് പ്രാഥമിക വിവരം. യാത്രക്കാർക്ക് പ്രയാസമുണ്ടായില്ല. വിദഗ്ധർ പരിശോധന നടത്തുകയാണ്.