Kerala
കൈക്കൂലി കേസിൽ അറസ്റ്റിലായ സ്വപ്നയെ മൂന്ന് ദിവസത്തേക്ക് വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

കൈക്കൂലി കേസിൽ പിടിയിലായ കൊച്ചി കോർപറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിച്ചത്. ക്കൈകൂലി കേസിൽ അറസ്റ്റിലായതിന് പിന്നാലെ സ്വപ്നയെ കോർപറേഷൻ സസ്പെൻഡ് ചെയ്തിരുന്നു
വൈറ്റില വൈലോപ്പിള്ളി റോഡിൽ സ്വന്തം കാറിൽ വെച്ച് പണം വാങ്ങുമ്പോഴാണ് സ്വപ്നയെ വിജിലൻസ് സംഘം പിടികൂടിയത്. 15,000 രൂപ കൈക്കൂലി വാങ്ങാൻ കുടുംബസമേതമാണ് സ്വപ്നയെത്തിയത്. ജോലി കഴിഞ്ഞ് തൃശ്ശൂർ മണ്ണൂത്തിയിലേക്ക് മടങ്ങവെയായിരുന്നു കൈക്കൂലി വാങ്ങാനുള്ള നീക്കം.
പരിശോധനയിൽ കാറിൽ നിന്ന് 41,180 രൂപയും കണ്ടെത്തി. ഏതാനും മാസങ്ങളായി വിജിലൻസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. സ്വപ്നയെ പോലെ കഴിഞ്ഞ നാല് മാസത്തിനിടെ അഞ്ച് ഉദ്യോഗസ്ഥരാണ് വ്യത്യസ്ത കേസുകളിൽ പിടിയിലായത്.