ബശര്‍ അല്‍ അസദിന്റെ പതിറ്റാണ്ടുകള്‍ നീണ്ട ഭരണത്തിനൊടുവില്‍ വിമതര്‍ പിടിച്ചെടുത്ത രാജ്യത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നു. പത്ത് വര്‍ഷത്തിലധികമായി തുടരുന്ന വിമത പ്രക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ ഉടച്ചുവാര്‍ക്കാനാണ് പുതിയ സര്‍ക്കാര്‍ ഒരുങ്ങുന്നത്.
ഇതിനായി പോലീസ് സേനയിലടക്കം പുതിയ നിയമനങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. നിയമങ്ങള്‍ ഭരിക്കുന്ന കാലമാണ് ഇനി വരാനുള്ളതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതിനിടെ, സിറിയന്‍ അതിര്‍ത്തി പ്രദേശങ്ങളും കടന്ന് ഇസ്രാഈല്‍ തങ്ങളുടെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്.