Sports

രോഹിത്തിന് ക്യാപ്റ്റന്‍സിയിലെ വിജയതാളം നഷ്ടപ്പെട്ടു; മുന്നില്‍ നിന്ന് നയിക്കാന്‍ ബുംറക്ക് അറിയാം

ചര്‍ച്ചയായി പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ വാക്കുകള്‍

പെര്‍ത്തില്‍ ഓസ്‌ട്രേലിയയുമായുള്ള ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച വിജയം നേടിയ ജസ്പ്രീത ബുംറ നയിച്ച ഇന്ത്യന്‍ ടീം മൂന്നാം ടെസ്റ്റില്‍ തിരിച്ചെത്തണമെന്ന ആവശ്യം വ്യാപകമായി ഉയര്‍ന്നുകൊണ്ടിരിക്കെ രോഹത്തിനെതിരെ വിമര്‍ശനവുമായി ഓസീസ് മുന്‍ താരവും പരിശീലകനുമായ സൈമണ്‍ കാറ്റിച്ച്.

രോഹത്തിന് ക്യാപ്റ്റന്‍ സീയിലെ വിജയ താളം നഷ്ടമായിട്ടുണ്ടെന്നും ബുംറക്ക് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ അറിയുമെന്നും അദ്ദേഹം വ്യക്തമാക്കി. രോഹത്തിനെ മാറ്റി ബുംറയെ നായകനാക്കണമെന്ന ആവശ്യം രൂക്ഷമായിക്കൊണ്ടിരിക്കെയാണ് ക്രിക്കറ്റ് വിദഗ്ധരും മുന്‍ പ്ലയേഴ്‌സും രോഹത്തിന്റെ ക്യാപ്റ്റന്‍ സീയെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നത്.

‘രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയില്‍ ആ വിജയ താളം നഷ്ടമായിരിക്കുകയാണ്. ബുംറ നായകനാവുമ്പോള്‍ ബൗളര്‍മാരുടെ ലെങ്ത് നോക്കുക. അവന്‍ മുന്നില്‍ നിന്ന് താരങ്ങള്‍ക്ക് എങ്ങനെ എറിയണമെന്ന് കാട്ടിക്കൊടുക്കുകയാണ്. പെര്‍ത്തില്‍ ഇന്ത്യ സ്റ്റംപിന് ആക്രമിക്കുകയും നേരെയുള്ള ലെങ്ത് ഉപയോഗിക്കുകയും ചെയ്തു.

എന്നാല്‍ അഡ്ലെയ്ഡില്‍ ഇത്തരമൊരു ലൈനും ലെങ്തും അവര്‍ ഉപയോഗിച്ചില്ല. ഓസ്ട്രേലിയക്ക് എന്തുവിലകൊടുത്തും രണ്ടാം ടെസ്റ്റ് ജയിക്കേണ്ടതായുണ്ടായിരുന്നു. ഈ സമ്മര്‍ദ്ദത്തെ മുതലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാതെ പോയി. ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കുന്ന ഫീല്‍ഡൊരുക്കാന്‍ രോഹിത്തിനായില്ല’ കാറ്റിച്ച് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!