Novel

🎶 സോളമന്റെ ഉത്തമഗീതം 🎶❤️: ഭാഗം 70

രചന: റിൻസി പ്രിൻസ്‌

ദേഷ്യത്തോടെ അതും പറഞ്ഞു അവരും മുറിയിലേക്ക് പോയപ്പോൾ അമല വല്ലാത്തൊരു അവസ്ഥയിലായിരുന്നു. മുറിയിൽ പോയി ഫസ്റ്റഡ് ബോക്സും എടുത്ത് എന്തും വരട്ടെ എന്ന് കരുതി സോളമൻ മരിയുടെ മുറി

കട്ടിലിൽ കമിഴ്ന്നു കിടന്ന കരയുന്ന അവളുടെ തോളിലായി അവൻ പിടിച്ചു..

” എന്താടാ എന്തിനാ വിഷമിക്കുന്നേ.? നിനക്ക് എന്ത്പറ്റി..?

അപ്പോഴേക്കും അതൊരു പൊട്ടിക്കരച്ചിലിന് വഴി മാറിയിരുന്നു.

അവനവളെ നിർബന്ധപൂർവ്വം എഴുന്നേൽപ്പിച്ച് ഇരുത്തി. ശേഷം അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു…

” എന്താ നിന്റെ വിഷമം..? രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുക ആണ്…

” ഒന്നുമില്ല ഇച്ചായ…. ഇച്ചായൻ പൊയ്ക്കോ ആരെങ്കിലും കണ്ടാൽ അത് പിന്നെ പ്രശ്നമാകും,

” ആര് വേണമെങ്കിലും കണ്ടോട്ടെ. നിന്റെ വിഷമം എന്താണെന്ന് അറിഞ്ഞിട്ട് ഞാൻ ഇന്ന് ഇവിടുന്ന് പോകുന്നുള്ളൂ.. വല്ല്യമ്മച്ചി പറഞ്ഞതല്ല വിഷയം എന്ന് എനിക്ക് മനസ്സിലായി.

സോളമൻറെ മുഖത്ത് ഗൗരവം നിറഞ്ഞു

” അത് പിന്നെ ഇച്ചായ എനിക്ക് ഇച്ചായനേ നഷ്ടപ്പെടാൻ പോവാണെന്ന് മനസ്സ് പറയുന്നു..?

” അതെന്താ ഇപ്പൊ അങ്ങനെ തോന്നാൻ.?

“എന്തൊ അങ്ങനെ തോന്നി…..

” നീ കാര്യം എന്താണെന്ന് വച്ചാൽ വ്യക്തമായിട്ട് പറ മരിയ, അല്ലാതെ ഇങ്ങനെ പറഞ്ഞാൽ എനിക്ക് എങ്ങനെയാ മനസ്സിലാവുന്നത്…?

അവൻ അല്പം ബലമായി അവളുടെ മുഖം ഉയർത്തി ചോദിച്ചു

സണ്ണിയുടെയും അമലയുടെയും സംഭാഷണം താൻ കേട്ടതിനെക്കുറിച്ചും അമല ജീനയെ കുറിച്ച് തന്നോട് ചോദിച്ചതിനെ പറ്റിയും ഒക്കെയും അവൾ സോളമനോട് പറഞ്ഞിരുന്നു…

” ഓഹോ അതാണല്ലേ
അപ്പനും മോളും കൂടി ഇങ്ങോട്ട് കെട്ടിയെടുത്ത ഉദ്ദേശം.?

സോളമൻ പറഞ്ഞു

ജീന കൂടുതൽ സ്വാതന്ത്ര്യം കാണിച്ചതിന്റെ അർത്ഥം ഇപ്പോൾ സോളമന് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിരുന്നു..

” അപ്പോ നീ എന്താ വിചാരിക്കുന്നത്.? ഞാൻ നിന്നെ പറ്റിച്ച് നിന്റെ അനിയത്തിയേയും കെട്ടി പോകുന്നോ..?

അവൻ അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു

” അങ്ങനെയല്ല ഇച്ചായ……

” പിന്നെ എന്തിനാടി പുല്ലേ ഇത്രയും കിടന്നു കരഞ്ഞത്.?

ദേഷ്യം സഹിക്കാൻ സോളമന് പറ്റുന്നുണ്ടായിരുന്നില്ല…

അത്രയും ദേഷ്യത്തോടെ ആദ്യമായാണ് അവളും അവനെ കാണുന്നത്….

” പപ്പാ ഈ കാര്യത്തെക്കുറിച്ച് അങ്കിളിനോട് സംസാരിച്ചു . അങ്കിളും ആന്റിയും തമ്മിൽ ഈ വിഷയം ചർച്ച ചെയ്താൽ അതിനർത്ഥം അവർക്ക് എതിർപ്പില്ലെന്ന് അല്ലേ..? അങ്ങനെ ഒരു ആലോചന വന്നാൽ തീർച്ചയായിട്ടും ഇതിന് അല്ലേ പ്രാധാന്യം. എന്നെപ്പോലെയാണോ ജീന അവൾക്ക് അച്ഛനും അമ്മയും ഉണ്ട്, ഞാനോ ആരുമില്ലാത്ത ഒരു അനാഥ, ഇച്ചായന്റെ വല്യമ്മച്ചി പറയുന്നതുപോലെ പിഴച്ചു പ്രസവിച്ച ഒരുത്തി, അങ്ങനെയുള്ള എന്നെ ആരെങ്കിലും അംഗീകരിക്കുമോ.?

അവൾ പറഞ്ഞപ്പോൾ അവന് അവളോട് വല്ലാത്ത സ്നേഹം തോന്നിയിരുന്നു…

” ഞാൻ അംഗീകരിക്കും വേറെ ആരും അംഗീകരിക്കേണ്ട കാര്യമില്ല…

അവൻ മേശയിൽ വച്ച ഫസ്റ്റ് എഡ് ബോക്സ്‌ എടുത്ത് അതിൽ നിന്ന് മരുന്ന് ഒക്കെ ശ്രെദ്ധയോട് എടുത്ത് അവളുടെ കൈയ്യിൽ വച്ചു കൊണ്ട് പറഞ്ഞു…

” അപ്പോൾ ഞാൻ എന്താ കളി പാവ ആണെന്നാണോ നിന്റെ വിചാരം.? ആരെങ്കിലും ഒരാളെ കാട്ടി കല്യാണം കഴിക്കാൻ പപ്പയും മമ്മയും പറഞ്ഞാൽ അത് അനുസരിക്കുന്ന ഒരു പാവയാണോ ഞാൻ.? എനിക്ക് എന്റേതായ തീരുമാനങ്ങളില്ലേ മരിയ. നിന്റെ സങ്കടങ്ങളും വിഷമങ്ങളും എനിക്ക് മനസ്സിലാകുന്നുണ്ട്. പക്ഷേ നീയൊരു കാര്യം മനസ്സിലാക്കണം നിങ്ങൾ പെമ്പിള്ളേരെ പോലെയല്ല ആമ്പിള്ളാര്. നിങ്ങളെപ്പോ നിർബന്ധിച്ചു കല്യാണം കഴിപ്പിക്കേണ്ടിവരും. നിങ്ങളുടെ സിറ്റുവേഷനും കാര്യങ്ങളും ഒക്കെ അങ്ങനെ ആയതുകൊണ്ട് നിങ്ങൾക്ക് അത് പല സാഹചര്യങ്ങളിലും അക്സെപ്റ്റ് ചെയ്യേണ്ടിവരും. പക്ഷേ ഒരു പുരുഷനെ ഒരിക്കലും നിർബന്ധിച്ച് കല്യാണം കഴിപ്പിക്കാൻ പറ്റില്ല. എനിക്ക് സമ്മതമില്ലാതെ ഞാൻ ആരെയേങ്കിലും കേട്ടുമോ.? നിന്റെ ഭാഗത്തു നിന്ന് ചിന്തിക്കുമ്പോൾ നീ പറയുന്നതും നീ ടെൻഷൻ അടിക്കുന്നതുമായ കാര്യങ്ങൾ എല്ലാം ശരിയാണ്. എനിക്ക് മനസ്സിലാവും. പക്ഷേ അങ്ങനെയല്ല റിയാലിറ്റി. എന്റെ സമ്മതമില്ലാതെ എന്റെ കല്യാണം നടക്കൂമോ..? ഒരിക്കലുമില്ല, ഞാൻ നിനക്ക് ഒരു വാക്ക് തന്നിട്ടില്ലേ, എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രമായിരിക്കും എന്ന്, പിന്നെ അവര് പറഞ്ഞു ഇവര് പറഞ്ഞു എന്ന് പറഞ്ഞ് നീ എന്തിനാ ഇങ്ങനെ കണ്ണ് നിറയ്ക്കുന്നത്.? ഏതെങ്കിലും ഒരു കല്യാണ ആലോചനയുടെ കാര്യം ഇവിടെ സീരിയസ് ആയിട്ട് സംസാരിച്ചാൽ നിന്റെ കാര്യം പറയും. അതിനുള്ള ധൈര്യം എനിക്കുണ്ട്.

സ്വർഗ്ഗത്തിൽ നിന്നും ഭൂലോക രംഭേ ഇറങ്ങി വന്ന് എന്റെ മുൻപിൽ നിന്നാലും ഞാൻ നിന്നെ മാത്രമേ കെട്ടു, ഇതിനപ്പുറം ഒന്നും എനിക്ക് പറയാനില്ല. നീ ഇങ്ങനെ പേടിക്കാതെ മോളെ….

അവളെ ചേർത്തുപിടിച്ച് അവൻ പറഞ്ഞു…

” എനിക്ക് സഹിക്കാൻ പറ്റാഞ്ഞത് ഇപ്പോൾ തന്നെ ജീന വന്ന ഉടനെ ഇച്ചായനോട് വല്ലാത്ത സ്വാതന്ത്ര്യം കാണിച്ചു തുടങ്ങി. അതൊക്കെ കണ്ടപ്പോൾ സത്യായിട്ടും എനിക്ക് സഹിക്കാൻ പറ്റിയില്ല. മറ്റാരോടായിരുന്നെങ്കിലും എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല. പക്ഷേ ഇച്ചായനോട്. ഇച്ചായനേ എന്നിൽ നിന്ന് അകറ്റുന്നത് പോലെ തോന്നിയപ്പോൾ എനിക്ക് സഹിക്കാൻ പറ്റിയില്ല..

കരച്ചിലിന്റെ അകമ്പടിയോടെ അവളത് പറഞ്ഞപ്പോൾ അവൾ എത്രത്തോളം മാനസികമായി തകർന്നിരിക്കുകയാണ് എന്ന് അവനും തോന്നിയിരുന്നു. അപ്പോഴേക്കും അവളുടെ കയ്യിലെ മുറിവ് പൂർണമായും അവൻ കെട്ടിക്കഴിഞ്ഞിരുന്നു

” എനിക്ക് മനസ്സിലാവും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ മേൽ നിനക്കുള്ള അധികാരത്തിലും വലുതാണോ മറ്റ് ആരെങ്കിലും കാണിച്ചാൽ അത്.? എന്റെ പാതി ആവാൻ പോകുന്നവളാണ് നീ. എന്റെ മനസ്സിൽ ഇതിനോടകം നീ എന്റെ പാതി തന്നെയാണ്. മറ്റാരു വന്നാലും എന്തൊക്കെ അധികാരം കാണിച്ചാലും അതിന് ഒരു കുറവും വരില്ല. എന്റെ പ്രാണനിൽ ചേർന്ന് കിടക്കുന്ന സത്യമാണ് നീ.

അവൻ അവളെ ആശ്വസിപ്പിച്ചു ആ സമയത്ത് അവൾക്ക് അത് അത്യാവശ്യമായിരുന്നു..

ഇതിനോടകം തന്നെ കണ്ണുകളെല്ലാം ചുവന്ന് കരഞ്ഞുവീർത്ത ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു..

അവൻ പെട്ടെന്ന് എഴുന്നേറ്റ് നിന്നു കൈകൾ വിരിച്ച് അവളെ വിളിച്ചു.

ഒരുപാട് സങ്കടം വരുമ്പോൾ അവനെ കെട്ടിപ്പിടിച്ച് നിന്നാൽ ആശ്വാസം കിട്ടുമെന്ന് അവൾ പറഞ്ഞത് അവന്റെ മനസ്സിൽ ഉണ്ടായിരുന്നു. അവൾ പെട്ടെന്ന് കണ്ണുകൾ തുടച്ചു എഴുന്നേറ്റു,

അവന്റെ നെഞ്ചോരം ചേർന്ന് നിന്നതും അവൻ ഏറെ ആർദ്രമായി അവളുടെ തലമുടി തഴുകിക്കൊണ്ടിരുന്നു. ആ നിമിഷം അവൾക്ക് ആവശ്യം ഒരു തലോടൽ ആണെന്ന് അവന് അറിയാമായിരുന്നു. തന്റെ നെഞ്ചിൽ ചാരി നിൽക്കുമ്പോഴും അവളിൽ നിന്നും ഏങ്ങൽ വ്യക്തമായി കേൾക്കാമായിരുന്നു..

” വിഷമിക്കല്ലേ എന്റെ മോള് വിഷമിച്ചാൽ പിന്നെ എനിക്ക് ഒരു സമാധാനം കാണില്ല,

ഏറെ പ്രണയത്തോടെ അവൻ പറഞ്ഞു. ഒപ്പം ആ മൂർദ്ധാവിൽ ഒന്ന് ചുംബിച്ചു.

അവന്റെ ആശ്വസിപ്പിക്കൽ മാത്രം മതിയായിരുന്നു അവൾക്ക് സമാധാനം കിട്ടാൻ.

അവൻ അവളെ ഇറുകെ പുണർന്നാണ് നിന്നത്. പെട്ടെന്നാണ് വാതിൽ തുറന്ന് അമലയും സണ്ണിയും അകത്തേക്ക് വന്നത്. പരസ്പരം പുണർന്നു നിൽക്കുന്ന രണ്ടു പേരും ഇരുവരും അകത്തേക്ക് വന്നത് പോലും അറിഞ്ഞിരുന്നില്ല. അവർ മറ്റൊരു ലോകത്തിൽ ആയിരുന്നു. മുറിയിലേക്ക് കയറാൻ വന്ന ജീനയും അവൾക്ക് പുറകിൽ നിന്ന ജോണിയും ഈ കാഴ്ച കണ്ടു ഞെട്ടി…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
error: Content is protected !!