💞ചൂടൻ വിത്ത് കാന്താരി 💞 : ഭാഗം 78

രചന: ഷഹല ഷാലു
[ആസി] ഉമ്മാടെ വീട്ടിലെ പ്രോഗ്രാമിന് പോയതാ, തനുന് വയ്യാന്ന് പറഞ്ഞ് വീട്ടിൽ ഇരുന്നു, അമീറിനെ പേടി ആയോണ്ടാ അവൾ വരാഞ്ഞത് എന്ന് അവൾ പറയാതെ തന്നേ മനസ്സിലായി…. ഇവിടെ ഇരുന്നിട്ട് ആണേൽ ഇരിപ്പ് ഉറക്കുന്നില്ല, തനു ഒറ്റക്കല്ലേന്ന് ആലോചിക്കുമ്പോൾ വീട്ടിലേക്ക് തന്നേ പോകാൻ തോന്നുന്നു,
ആ അമീറിനെ ആണേൽ ഇവിടെ എങ്ങും കാണാനും ഇല്ലാ, അവൻ ഇനി വീട്ടിലോട്ട് എങ്ങാനും പോയി കാണോ… എന്തായാലും വേണ്ടീല വീട്ടിലേക്ക് പോട്ടെന്ന് കരുതി ഹാളിൽന്ന് എണീറ്റ് ഉമ്മാന്റെ അടുത്തേക്ക് പോവാണെന്ന് പറയാൻ ചെന്നതും, അമ്മായിയുണ്ട് കരഞ്ഞുകൊണ്ട് ഹാളിലേക്ക് വന്നതും എല്ലാവരും കാര്യം തിരക്കി,
അമ്മായി പറയുന്നത് കേട്ട് എനിക്ക് പൊട്ടിചിരിക്കാനാ തോന്നിയത്, ആമീറിനെ പോലീസ് കൊണ്ട് പോയെന്ന് പറഞ്ഞാണ് കരച്ചിൽ, എല്ലാവരും സങ്കടംപ്രകടിപ്പിച്ച് കാര്യം അന്വേഷിക്കുന്നുണ്ട്, ഞാനും മുകത്ത് ഇല്ലാത്ത ഇമോഷൻ വരുത്തി കൊണ്ട് അവരുടെ കൂടെ കൂടി, അപ്പോഴേക്കും മാമൻമാരും എല്ലാരും കൂടെ സ്റ്റേഷൻലേക്ക് പോയി, കുറച്ച് കഴിഞ്ഞപ്പോ ഞങ്ങളും വീട്ടിലേക് പോന്നു, വീട്ടിൽ എത്തിയപാടെ ഞാൻ തനുനോട് ചെന്ന് കാര്യം പറഞ്ഞു, അവളെ മുകത്ത് ഒരു പരിഹാസ രൂപത്തിൽ ഉള്ള ചിരി വിടർന്നു….
——————————— [ഇശാ ] സഫ്ന അവിടെ വെച്ച് പറഞ്ഞത് എല്ലാം ഒന്ന് ആലോചിച്ചു, പാവം മിച്ചുക്കാ, കുറെ വിഷമിപ്പിച്ചു എന്റെ ഇക്കാനെ ഞാൻ തെറ്റ് ധരിച്ചു, ഇക്കാന്റെ മനസ്സിൽ നന്നായി കൊണ്ട് കാണും,എന്നാലും ഇക്ക എന്നോട് വെറുപ്പ് ഒന്നും കാണിച്ചില്ലല്ലോ,ഇനി അവരെ മുന്നിൽ വെച്ച് അവോയ്ഡ് ചെയ്യാതിരുന്നതാണോ….
അങ്ങനെ ഓരോന്നും ആലോചിച് ബെഡിൽ ഇരുന്ന് പുറത്തേക്കും നോക്കി ഇരിക്കുമ്പോഴാണ് ഇക്ക പിറകിലൂടെ വന്ന് എന്റെ തോളിലൂടെ കൈ ഇട്ട് ഇക്കാന്റെ മുഖം എന്റെ മുഖത്തോട് ചേർത്തികൊണ്ട് ഇരു കൈകൊണ്ടും എന്നെ ചേർത്ത് പിടിച്ചു, എനിക്ക് സങ്കടം പിടിച്ച് നിർത്താൻ ആയില്ല, കണ്ണീർ ധാരണയായി ഒഴുകികൊണ്ടിരുന്നു, ഇക്കനോട് എത്ര മാപ്പ് പറഞ്ഞാലും തീരില്ല, അത്രത്തോളം ഞാൻ ഇക്കാട് പറഞ്ഞിട്ടുണ്ട്,
ഇനിയും പിടിച്ച് നില്കാൻ വയ്യ, ഒരു പൊട്ടികരച്ചിലോടെ വിതുമ്പി കൊണ്ട് ഇക്കാനെ കെട്ടിപിടിച്ച് പൊട്ടി പൊട്ടി കരഞ്ഞു, കരഞ്ഞ് കരഞ്ഞ് ഇക്കാടെ ഷർട്ടിൽ നനവ് പടർന്നു, ഇശു……. നീ എന്തിനാ കരയുന്നെ?? അന്നേ ആരേലും ചീത്ത പറഞ്ഞോ, ആരേലും നുള്ളിയാ, അതൊ വാവ ചവിട്ടിയാ… 😆😆😆, 😅😅, എന്താ ന്റെ ഇശുട്ടിക്ക് പറ്റിയെ, ഏഹ് (മിച്ചു ) (ഇക്ക എന്നെ നോക്കി കണ്ണിറുക്കി കൊണ്ട് ചോദിച്ചു… )
അതിന് ഞാൻ ഒന്നും മിണ്ടാതെ ഇക്കാന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് മുഖം പൊത്തി “അയ്യോ !!എന്താപ്പോ ഈ കാണുന്നെ, ഇഷാ മെഹറിക്ക് നാണോ, നിന്റെ ഡിക്ഷണറിയിൽ ഇല്ലാത്ത മുതൽ ആണല്ലോടി അത് (മിച്ചു )” “ഒന്ന് പോയെ മിച്ചുക്കാ, അതെയ്, മിച്ചുക്കാ…. പിന്നെല്ലേ…. ഞാൻ ഒരു കാര്യം ചോദിക്കട്ടെ (ഇശു )” “ഇജ് ചോയ്ക്ക് പൊണ്ടാട്ടി (മിച്ചു)” ഇത്രയൊക്കെ ഞാൻ പറഞ്ഞിട്ടും ഇക്കാക് എന്നോട് ഒരു വെറുപ്പും ഇല്ലേ, കുറച്ചെലും…. (ഇശു )
“വെറുപ്പോ, അതും ന്റെ ഇശുനോടാ, ഇമ്മാതിരി ചോദ്യം ചോദിച്ച തെ ഈ കൈ മുകത്ത് പതിയും കേട്ടല്ലോ, 😡😡(മിച്ചു )” “ഹെയീ…. ചൂടാവല്ലേ….😡 ഞാൻ കാര്യല്ലേ ചോദിച്ചത്, ഇനി എനിക്ക് ഒന്ന് കിട്ടിയാലും വേണ്ടീല ഞാൻ ചോദിച്ചതിനുള്ള ഉത്തരം എനിക്ക് കിട്ടിയേ പറ്റൂ…. (ഇശു )” “ഇശു….. ചൂടാകാതെ പോയെ, (മിച്ചു)” എന്താണ് മാഷേ… ആ തിരുവായയിൽ നിന്ന് റൊമാന്റിക് ആയിട്ടുള്ള ഒരു വാക്ക് കേൾക്കാൻ വേണ്ടിയാണ് കുത്തി കുത്തി ചോദിക്കുന്നത് 😏😏(ഇശു )
” അയ്യോടാ, ന്റെ പൊണ്ടാട്ടിക്ക്പ്പോ ഞാൻ റൊമാന്റിക് ആവണം അല്ലെ, എന്നാ അങ്ങനെ തെളിച്ച് പറയണ്ടേ പെണ്ണെ,…. ന്നാ ഇങ് അടുത്ത് ബാ, റൊമാന്റിക് ആക്കി തരാം, വാ ഇശു…. (മിച്ചു )” ന്റെ ഉമ്മി…. പെട്ട്, ഇക്കാടെ ആ നോട്ടവും, മീശപിരിയും എനിക്ക് അത്ര പന്തിയായി തോന്നിയില്ല, നൈസ് ആയി ഇളിച്ചു കൊണ്ട് റൂമിൽന്ന് എസ്‌കേപ്പ് അവാൻ നിന്നതും ഇക്ക എന്റെ മുന്നിലായി വന്ന് നിന്നു, “എന്താ ഇശു അപ്പൊ എങ്ങനെ തുടങ്ങല്ലേ, ഇന്നത്തോടെ റൊമാൻസിന്റെ പൂതി തീർത്ത് തരാ, അപ്പൊ എങ്ങനെ തുടങ്ങല്ലേ ഏഹ് 😅(മിച്ചു ” “ഇക്കാ ഞാൻ അതല്ല ഉദ്ദേശിച്ചെ, (ഇശു )
” ഹോ ഞാനും അതല്ല ഉദ്ദേശിച്ചത്, അല്ല മോൾ എന്താണാവോ ഉദ്ദേശിച്ചെ, ഹ്മ്മ് ഹ്മ്മ് മനസ്സിലായി, എന്നാലും വല്ലാത്ത ആഗ്രഹം തന്നേട്ടാ, ഇതിനെ പെറ്റ് ഇട്ടിട്ട് പോരെ അടുത്തത്, ഇത്രക്ക് ഒന്നും പ്രതീക്ഷിച്ചില്ല, എന്റെ കെട്ടിയോൾ ഹൈ ടെക് ആണല്ലോ 😆😆😆(മിച്ചു )” ഹലോ…. എങ്ങോട്ടാ ഈ കാടുകേറി പോകുന്നെ, നിങ്ങൾ ഉദ്ദേശിച്ചതല്ല ഞാൻ ഉദ്ദേശിച്ചെ, ഒന്ന് പോയെ 🙈(ഇശു )” കണ്ടോ കണ്ടോ, നീ ആ കോയിടെ മോൾ അല്ലെ അന്നേ മ്മക്ക് അറിഞ്ഞൂടെ, ന്നാലും ചോറ് തിന്നാൻ വിളിച്ച് ഉണർതീട്ട് ചോറ് ഇല്ലാന്ന് പറഞ്ഞ കഷ്ടണ്ട്ട്ടാ ഇശു,
(മിച്ചു ” ആഹ്ണ…. നന്നായി പോയി, 😏നിങ്ങളോട് സംസാരിക്കാൻ നിന്ന എന്നെ തല്ലാൻ ആളില്ലാഞ്ഞിട്ടാ…. ഞാൻ പോവാ… (ഇശു )” ഇക്കാനെ ഉന്തി മാറ്റികൊണ്ട് ഡോർ തുറന്ന് സ്റ്റയർ ഇറങ്ങാൻ നിന്നതും, താഴേ നിന്ന് ഉമ്മി.. “ഇശു…… നോക്കി ഇറങ്ട്ടാ, ആ മിച്ചു എന്തേയ്, നീ ഇറങ്ങല്ലേ അവനെ വിളി, (ഉമ്മ)” അതെന്താ, ഞാൻ എന്നും ഇറങ്ങുന്നേ അല്ലെ, ഇന്ന്പ്പോ എന്താ (ഇശു )” ഓ ഇങ്ങനെ ഒരു പൊട്ടി, അന്ന് നീ ഒറ്റക്ക് ആയിരുന്ന്,
ഇപ്പൊ വേറെ ഒരാളും കൂടെ ഉള്ളതാ അതോണ്ട് പൊട്ടിതൂളിച്ച് നടക്കുന്നത് കുറക്ക്, കേട്ടല്ലോ (ഉമ്മ)” അത്…. 😄അത് ഞാൻ ശ്രദ്ധിച്ചോണ്ട് ഉമ്മച്ചിയെ, ഞാൻ ചെറിയ കുട്ടി ഒന്നും അല്ലല്ലോ (ഇശു)” ചെറിയ കുട്ടി ആണേൽ പേടിക്കേണ്ടയിരുന്നു, നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ലാ, നിനക്ക് മിച്ചു തന്നേ ശെരിയാവോള്ളു, ഡാ… മിച്ചു….. (ഉമ്മ)” ഉമ്മാന്റെ നീട്ടി വിളി കേട്ടതും മിച്ചുക്ക പ്രസന്റ് ആയി…. എന്താ ഉമ്മാ, എന്തിനാ വിളിച്ചേ.. (മിച്ചു )
നിന്നെ ഒന്ന് കാണാൻ, എന്നെകൊണ്ട് പറയിക്കണ്ട ചെക്കാ, ഡോക്ടർ പറഞ്ഞതല്ലേ ഇവൾക്ക് റസ്റ്റ് വേണം എന്ന് എന്നിട്ട് ഇവൾ ഇറങ്ങി നടക്കുന്നത് നീ കാണുന്നില്ലേ, അത് പോട്ടെ എന്നാ ഒന്ന് കൂടെ നടന്നൂടെ, സ്റ്റെപ്പ് ഇറങ്ങുമ്പോഴെല്ലാം ശ്രദ്ധിക്കണം, അവളെ കൈ പിടിച്ച് ഇങ് ഇറക്കി കൊണ്ട് വാ… (ഉമ്മ)” “കയ്യോ…. (മിച്ചു )” “അല്ല കാല്(ഉമ്മ )” ന്റെ പൊന്ന് ഉമ്മി ഇതിലും ബേധം ബാബി ഒറ്റക്ക് ഇറങ്ങി വരുന്നത, കാകു ചിലപ്പോ തള്ളി ഇട്ടെന്നും വരും, 😅(റിച്ചു )
” ആഹാ സബാഷ് താഴേ നിന്ന് മൂപർക്ക് അഞ്ജന്റെ വക കമെന്റ്ട്രിയും കിട്ടി, ഇക്കാടെ മോന്ത അങ് ചോത്തു, ഇക്ക റിച്ചുനെ നോക്കി പേടിപ്പിക്കാൻ തുടങ്ങി…. മിച്ചു ഓനെ നോക്കി പേടിപ്പിക്കാതെ ഇശുനെയും കൂട്ടി താഴേക്ക് വാ, ഇനി ഓൾ മേലേ കിടക്കേണ്ട താഴേ എന്റൊപ്പം കിടന്നോട്ടെ…. (ഉമ്മ) അതൊന്നും വേണ്ട, ഓൾ മേലേ തന്നേ കിടന്നോളും, ഉപ്പാക്ക് സങ്കടാവൂലെ ഉമ്മച്ചിയെ…. (മിച്ചു )” അതിനേക്കാൾ സങ്കടം എന്റെ മോന്ക് ആണല്ലോ… (ഉമ്മ)
അങ്ങനെ ഇക്ക എന്റെ കൈയും പിടിച്ച് ഓരോ സ്റ്റെപ്പ് ആയി ഇറങ്ങി, ഇക്ക എന്നെ നോക്കിയതും ഞാൻ കുറച്ച് ഗമയിൽ ചിരിച് കൊടുത്തു, അതിന് ഇക്ക ഒരുലോഡ് പുച്ഛം എന്റെ നേരെയിട്ടു.. കാകു ബാബിനെ മുറുക്കി പിടിച്ചോട്ടാ, അടി തെറ്റിയാ ആനയും വീഴും എന്നല്ലേ, (റിച്ചു ) “എന്നാ മിഷാൽ മൻസൂറിന് അടി തെറ്റാർ ഇല്ലാ, കേട്ടല്ലോ… (മിച്ചു )
” ഇതും പറഞ്ഞ് അവനെ നോക്കി പുച്ഛിച്ച് കൊണ്ട് സ്റ്റെപ്പ് ഇറങ്ങിയതും ഇക്ക കാൽ വഴുതി നിലത്തേക്ക് വീണു, ഞാൻ വേഗം സ്റ്റയറിന്റെ കമ്പിയിൽ പിടിച്ച് അത് കൊണ്ട് വീണില്ല, ഇക്ക വേണോട്ത്ത്ന്ന് ഊരയും ഉഴിഞ്ഞു കൊണ്ട് എണീറ്റ് റിച്ചുന്റെ മേൽ നോട്ടമിട്ടു, അബകടം മുന്നിൽ കണ്ട് കൊണ്ട് റിച്ചു വേഗം താഴേ ഇരുന്ന് കളിച്ചിരുന്ന ഇഷാൻ മോനെയും എടുത്ത് വേഗം എസ്‌കേപ്പ് ആയി… മ്മൾ ചിരിച് കൊണ്ട് താഴേക് ഇറങ്ങി വന്നു,
എന്നിട്ട് ഇക്കാടെ ചെവിയിലായി ചെന്ന് പതുങ്ങിയ സ്വരത്താൽ പറഞ്ഞു, ഇപ്പൊ മനസ്സിലായ അടി തെറ്റിയാ ആനയും വീഴും എന്ന്, പക്ഷെ ആന വീണില്ലേലും മിഷാൽ മൻസൂർ വീഴും കേട്ടോ 😄😄”(ഇശ) ഡീീീ……….. 👊👊👊(മിച്ചു ) ഇക്ക എന്റെ നേരെ കൈ ഓങ്ങിയതും ഞാൻ കുഞ്ഞ് എന്ന് ആക്ഷൻ കാണിച്ചപ്പോൾ ഇക്ക ഓങ്ങിയ കൈ തിരിച്ച് എടുത്തു, ഞാൻ ഇക്കാനെ നോക്കി ആക്കിയ ചിരി പാസ് ആക്കികൊണ്ട് കിച്ചണിലേക്ക് പോയി………..കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…