Kerala
വിദ്വേഷ പരാമർശ കേസ്: പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

വിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. മതസ്പർധ വളർത്തുന്ന പ്രസ്താവനയാണ് പിസി ജോർജ് നടത്തിയതെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു
ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്ന ഒരാൾക്ക് ജാമ്യം അനുവദിച്ചാൽ അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ അന്വേഷണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയായെന്നും ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമായതിനാൽ ജാമ്യം നൽകണമെന്നുമാണ് പ്രതിഭാഗം വാദിച്ചത്
പിസി ജോർജിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ചുള്ള മെഡിക്കൽ റിപ്പോർട്ടും കോടതി തേടിയിരുന്നു. നിലവിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് പിസി ജോർജ്.