World
ട്രംപ്-സെലൻസ്‌കി കൂടിക്കാഴ്ചയിലും സമാധാന പ്രഖ്യാപനമില്ല; ചർച്ചക്കിടെ പുടിനെ ഫോൺ ചെയ്ത് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രൈൻ പ്രസിഡന്റ് വാള്മിദിർ സെലൻസ്‌കിയും തമ്മിൽ നടന്ന ഉച്ചകോടിയിലും സമാധാന പ്രഖ്യാപനമുണ്ടായില്ല. വലിയ പ്രഖ്യാപനങ്ങളൊന്നുമില്ലാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. അതേസമയം യുക്രൈന് ഭാവിയിൽ സുരക്ഷ ഉറപ്പ് നൽകാൻ ധാരണയായി
യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഇതിൽ പങ്കുവഹിക്കും. ഭൂമി വിട്ടുകൊടുക്കൽ അടക്കമുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായി സെലൻസ്‌കി-പുടിൻ നേർക്കുനേർ കൂടിക്കാഴ്ച ഒരുക്കുമെന്ന് ട്രംപ് പറഞ്ഞു. വേദി പിന്നീട് തീരുമാനിക്കും.
ഇതിന് ശേഷം വെടിനിർത്തലിനായി അമേരിക്ക-റഷ്യ-യുക്രൈൻ ത്രികക്ഷി സമ്മേളനം നടത്തും. സെലൻസ്‌കിയുമായുള്ള ചർച്ചക്കിടെ 40 മിനിറ്റ് നേരം ട്രംപ് പുടിനുമായി ഫോണിൽ സംസാരിച്ചു. ചർച്ചകൾ ഫലപ്രദമായാണ് അവസാനിച്ചതെന്ന് ട്രംപ് പറഞ്ഞു