ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനെയും പരിഗണിക്കുന്നതായി റിപ്പോർട്ട്

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനെ പരിഗണിച്ചേക്കുമെന്ന് സൂചന. കേന്ദ്രനേതൃത്വത്തിന്റെ പരിഗണനയിൽ മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ പേരുമുണ്ടെന്നാണ് റിപ്പോർട്ട്. ക്രിസ്ത്യൻ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി എന്ന പേരിലാണ് ജേക്കബ് തോമസിനെ പരിഗണിക്കുന്നത്
ജേക്കബ് തോമസ് ഡൽഹിയിൽ എത്തി ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ജേക്കബ് തോമസ് കൂടിക്കാഴ്ച നടത്തും. തമിഴ്‌നാട് മോഡൽ കേരളത്തിലും പരീക്ഷിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്.
എംടി രമേശ്, ശോഭാ സുരേന്ദ്രൻ, രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ എന്നീ പേരുകളും പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. 2020 ഫെബ്രുവരി 15നാണ് കെ സുരേന്ദ്രൻ ബിജെപി പ്രസിഡന്റായത്. പ്രസിഡന്റ് പദത്തിൽ അഞ്ച് വർഷം പൂർത്തിയായ സാഹചര്യത്തിലാണ് കെ സുരേന്ദ്രനെ മാറ്റാനൊരുങ്ങുന്നത്.