Kerala
നാട്ടുകാരുമായി സ്ഥിരം പ്രശ്‌നം; പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ വീട് കത്തിനശിച്ച നിലയിൽ

നാട്ടുകാരുമായി സംഘർഷം ഉണ്ടായതിനെത്തുടർന്ന് പോലീസ് കസ്റ്റഡിയിലെടുത്തയാളുടെ വീട് കത്തിനശിച്ച നിലയിൽ. കോഴിക്കോട് വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ വൈകുന്നേരം നാട്ടുകാരുമായി ഫൈജാസ് പ്രശനമുണ്ടാക്കി. തുടർന്ന് ഇന്നലെ രാത്രി ഫൈജാസിനെ വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇയാൾ ലഹരിക്ക് അടിമയാണെന്നും തങ്ങളുമായി സ്ഥിരം പ്രശ്നമുണ്ടാക്കുന്ന ആളാണെന്നുമാണ് നാട്ടുകാർ പറയുന്നത്. അമ്മയെയും ബന്ധുക്കളെയും എല്ലാം ഇയാൾ മർദിക്കുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. അയൽവാസികളുമായും സംഘർഷങ്ങൾ പതിവായിരുന്നു.
ഫൈജാസ് മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. വീടിന്റെ ഉൾവശം ആകെ കത്തിനശിച്ച നിലയിലാണ്. ഫർണിച്ചറുകൾ, കിടക്കകൾ എല്ലാം കത്തിനശിച്ചു. ഫയർഫോഴ്സ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.