വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമെന്ന് പിവി അൻവർ

വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തിനെതിരെ പിവി അൻവർ. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള പ്രസംഗമാണ് വെള്ളാപ്പള്ളി നടത്തിയത്. വെള്ളാപ്പള്ളി പറഞ്ഞതെല്ലാം വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ്
നിലമ്പൂരിൽ എൽഡിഎഫിന് വലിയ നഷ്ടങ്ങളുണ്ടാകും. നേതാക്കൻമാരും അണികളും കൊഴിഞ്ഞു പോകും. വോട്ടിംഗ് ശതമാനത്തിൽ സിപിഎമ്മിന്റെ നടുവൊടിയുന്നതും നിലമ്പൂരിൽ കാണാമെന്നും പിവി അൻവർ അവകാശപ്പെട്ടു. യുഡിഎഫിന് വേണ്ടി പ്രചാരണ രംഗത്ത് സജീവമാകുമെന്നും അൻവർ പറഞ്ഞു
മലപ്പുറം പ്രത്യേക രാജ്യമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ വായു ശ്വസിച്ച് ഈഴവർക്ക് ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം. തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്ന് പറഞ്ഞു പോകുന്നവർ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.