Kerala
തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് ബസ് പാഞ്ഞുകയറി; നാല് സ്ത്രീകൾക്ക് പരുക്ക്

തൃശ്ശൂർ ചൊവ്വൂരിൽ ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ട ബസ് പാഞ്ഞു കയറി നാല് സ്ത്രീകൾക്ക് പരുക്കേറ്റു. തൃശ്ശൂർ ഭാഗത്ത് നിന്നുവന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്
ബസ് കാത്തുനിന്ന ആളുകൾക്കിടയിലേക്കാണ് ബസ് പാഞ്ഞുകയറിയത്. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് വിവരം
അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഇറങ്ങിയോടി രക്ഷപ്പെട്ടു. പരുക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.