തൃശ്ശൂരിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; കുട്ടികളുടെ മൊഴിയിൽ ഭർത്താവ് അറസ്റ്റിൽ

തൃശ്ശൂർ മതിലകം കഴുവിലങ്ങിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അനുവിനെയാണ്(34), മരിച്ച നിലയിൽ കണ്ടത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവർ. യുവതിയുടെ കുട്ടികളുടെയും ബന്ധുക്കളുടെയും അടിസ്ഥാനത്തിൽ ഒപ്പം താമസിച്ചിരുന്ന രണ്ടാം ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു
മതിലകം സ്വദേശി പ്രശാന്താണ് അറസ്റ്റിലായത്. വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്. ആദ്യഭർത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വർഷമായി പ്രശാന്തിനൊപ്പമായിരുന്നു അനുവിന്റെ താമസം. അനു മരിച്ചതറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ച പ്രശാന്തിനെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു
രണ്ടാം ഭർത്താവിന്റെ ഉപദ്രവവും പീഡനവും കാരണമാണ് അനു തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇത് തെളിയിക്കുന്ന തരത്തിൽ അനുവിന്റെ കുട്ടികൾ പോലീസിന് മൊഴി നൽകിയിരുന്നു. പിന്നാലെയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.