Oman

ജിസിസി ജനസംഖ്യ 5.76 കോടിയായി ഉയര്‍ന്നു

മസ്‌കത്ത്: ജിസിസി രാജ്യങ്ങളിലെ സ്വദേശികളുടെ ജനസംഖ്യ 2023ല്‍ 5.76 കോടിയായി ഉയര്‍ന്നതായി റിപ്പാര്‍ട്ട്. 2022ല്‍ 5.66 കോടിയായിരുന്ന ജനസംഖ്യയാണ് ഒരൊറ്റ വര്‍ഷത്തില്‍ 1,10,00,000 വര്‍ധിച്ച് പുതിയ റെക്കാര്‍ഡ് ഇട്ടിരിക്കുന്നത്. ജനസംഖ്യയില്‍ 62.4 ശതമാനം പുരുഷന്മാരും 37.6 ശതമാനം സ്ത്രീകളുമാണ് ജിസിസി രാജ്യങ്ങളില്‍ കഴിയുന്നതെന്നും ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍ സെന്റര്‍ പുറത്തുവിട്ട ഒമ്പതാമത് എഡിഷന്‍ അറ്റലസ് ഓഫ് ജിസിസി സ്റ്റാറ്റിസ്റ്റിക്‌സ് 2024 റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഒരു ചതുരശ്ര കിലോമീറ്ററിന് 23.9 എന്നതാണ് ജിസിസിയിലെ ജനസാന്ദ്രത. 24 ലക്ഷം ചതുരശ്ര കിലോമീറ്ററാണ് ജിസിസി രാജ്യങ്ങളുടെ മൊത്തം വിസ്തൃതി. ജിസിസി രാജ്യങ്ങളുടെ പദ്ധതി വത്കരണത്തിലും വികസനത്തിലും റിപ്പോര്‍ട്ട് ഏറെ നിര്‍ണായകമാണെന്ന് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവി വ്യക്തമാക്കി. ഇത്തരം ഒരു സമഗ്രമായ റിപ്പോര്‍ട്ട് തയാറാക്കിയ ജിസിസി സ്റ്റാറ്റിസ്റ്റിക്കല്‍സെന്ററിനെ അല്‍ ബുദൈവി പ്രകീര്‍ത്തിച്ചു. യുഎഇ, സഊദി അറേബ്യ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവയാണ് ജിസിസി രാജ്യങ്ങള്‍.

Related Articles

Back to top button
error: Content is protected !!