ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഉസാമ തബാഷിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ

ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിന്റെ സൈനിക ഇന്റലിജൻസ് മേധാവി ഉസാമ തബാഷിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ. ഹമാസിന്റെ നിരീക്ഷണ, ദൗത്യ യൂണിറ്റിന്റെ മേധാവി കൂടിയാണ് തബാഷ്. 2023 ഒക്ടോബർ 7 ആക്രമണത്തിൽ ഇസ്രായേലിലേക്കുള്ള നുഴഞ്ഞുകയറ്റം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും നിർണായക പങ്ക് വഹിച്ചയാളാണ് തബാഷ്.
അതേസമയം ഇസ്രായേലിന്റെ അവകാശവാദത്തോടെ ഹമാസ് പ്രതികരിച്ചിട്ടില്ല. ഖാൻ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയൻ കമാൻഡർ അടക്കം ഹമാസിലെ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന നേതാവാണ് തബാഷ്. യുദ്ധ സമയത്ത് തബാഷിന്റെ യൂണിറ്റ് ഗാസയിലെ ഇസ്രായേൽ സൈന്യത്തിന്റെ നീക്കങ്ങൾ നിരീക്ഷിക്കുകയും ആക്രമണം നടത്തുകയും ചെയ്തതായി ഇസ്രായേൽ പറയുന്നു
്അതേസമയം ഗാസയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം നാലാം ദിവസത്തിലേക്ക് കടന്നു. വ്യാഴാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ മരണസംഖ്യ 100 കടന്നു. ബുധനാഴ്ചയും ചൊവ്വാഴ്ചയുമായി നടത്തിയ ആക്രമണങ്ങളിൽ 510 പേർ കൊല്ലപ്പെട്ടിരുന്നു.