Sports

പിങ്ക് ബോള്‍ ടെസ്റ്റ്: ഇന്ത്യ 180ന് പുറത്ത്; ഓസ്‌ട്രേലിയ ശക്തമായ നിലയില്‍

പിടിമുറുക്കി സ്റ്റാര്‍ക്

ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെ വരികി മുറുക്കിയ ഓസീസ് ബോളര്‍മാര്‍ കളിയുടെ ഗതിമാറ്റി. ആദ്യ പന്തില്‍ തന്നെ ജയ്‌സ്വാള്‍ ഗോള്‍ഡന്‍ ഡക്കായെങ്കിലും ഗില്ലും രാഹുലും ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചിരുന്നു. പിന്നീട് ഓസീസിന്റെ മിച്ചെല്‍ സ്റ്റാര്‍ക്ക് കത്തിക്കയറിയതോടെ ഇന്ത്യന്‍ ബാറ്റിങ് നിര തകരുകയായിരുന്നു.

ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ലഞ്ച് ബ്രേക്കിനു പിന്നാലെ 180 റണ്‍സിന് പുറത്തായി. മറുപടിയില്‍ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഓസീസ് ഒരു വിക്കറ്റിനു 86 റണ്‍സെന്ന ശക്തമായ നിലയിലാണ്.

കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റില്‍ കളിക്കുന്ന യുവ ഓള്‍റൗണ്ടര്‍ നിതീഷ് റെഡ്ഡിയുടെ (42) പ്രകടനമാണ് ടീമിന്റെ മാനംകാത്തത്. 54 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്സില്‍ മൂന്നു വീതം ഫോറും സിക്സറുമുള്‍പ്പെട്ടിരുന്നു.കെഎല്‍ രാഹുല്‍ (37), ശുഭ്മന്‍ ഗില്‍ (31), ആര്‍ അശ്വിന്‍ (22), റിഷഭ് പന്ത് (21) എന്നിവരാണ് ഇന്ത്യയുടെ മറ്റു പ്രധാന സ്്കോറര്‍മാര്‍. മറ്റുള്ളവരൊന്നും ബാറ്റിങില്‍ ക്ലിക്കായില്ല. യശസ്വി ജയ്സ്വാള്‍ ഗോള്‍ഡന്‍ ഡെക്കായപ്പോള്‍ വിരാട് കോലി (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3), ഹര്‍ഷത് റാണ (0), ജസ്പ്രീത് ബുംറ (0), മുഹമ്മദ് സിറാജ് (4*) എന്നിവര്‍ക്കൊന്നും ബാറ്റിങില് കാര്യമമായ സംഭാവന നല്‍കാനായില്ല.

ഒമ്പതു വിക്കറ്റകള്‍ കൈയിലിരിക്കെ ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു ഇനി 94 റണ്‍സ് കൂടി മതി. 13 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയാണ് പുറത്തായത്. നതാന്‍ മക്സ്വീനിയും (38*) മാര്‍നസ് ലബ്യുഷെയ്നുമാണ് (20*) ഇപ്പോള്‍ ക്രീസിലുള്ളത്. ഇന്ത്യയുടെ ഏക വിക്കറ്റ് ജസ്പ്രീത് ബുംറയ്ക്കാണ്.

അഡടഠഞഅഘകഅച ഠഋഅങരക്ഷകനായി നിതീഷ്ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയടുടെ തീരുാനം പിഴയ്ക്കുകയായിരുന്നു. വെറും 180 റണ്‍സില്‍ ഇന്ത്യ കൂടാരം കയറി.

Related Articles

Back to top button
error: Content is protected !!