മോചനമല്ല, വധശിക്ഷയാണ് ഉടനുണ്ടാകുകയെന്ന് തലാലിന്റെ സഹോദരൻ; ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണം തള്ളി

യെമനി പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ. നിമിഷപ്രിയ മോചിതയാകുമെന്ന പ്രചാരണം തലാലിന്റെ സഹോദരൻ നിഷേധിച്ചു. മോചനമല്ല, വധശിക്ഷയാണ് ഉടൻ നടപ്പാകുകയെന്ന് ഇദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
നേരത്തെ ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ ഡോ. പോൾ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പം സനയിലുള്ള സാമുവൽ ജെറോം പറഞ്ഞു
യെമനിലെയും ഇന്ത്യയിലെയും നേതാക്കളുടെ ശ്രമങ്ങളെ തുടർന്നാണ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതെന്നാണ് ഡോ പോൾ പറഞ്ഞത്. നിമിഷപ്രിയക്ക് ഉടൻ ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കുമെന്നും പോൾ അവകാശപ്പെട്ടിരുന്നു.