Kerala
അന്തർസംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്നാട് സ്വദേശി കോഴിക്കോട് പിടിയിൽ

അന്തർ സംസ്ഥാന മോഷണക്കേസുകളിലെ പ്രതിയായ തമിഴ്നാട് സ്വദേശി കോഴിക്കോട് ചേവായൂരിൽ പിടിയിൽ. നീലഗിരി സ്വദേശി മേലത്ത് വീട്ടിൽ അബ്ദുൽ കബീറാണ് പിടിയിലായത്.
ഫെബ്രുവരി 10ന് മലാപറമ്പ് മോട്ടോ വലിയപറമ്പത്ത് വിമലേഷിന്റെ വീടിന്റെ പൂട്ട് പൊളിച്ച് ഇയാൾ മോഷണത്തിന് ശ്രമിച്ചിരുന്നു. ഈ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതിയെ ചേവായൂർ പോലീസ് പിടികൂടിയത്.
താമരശ്ശേരി, കൽപ്പറ്റ, കോട്ടയ്ക്കൽ കണ്ണൂർ ടൗൺ, മലപ്പുറം, ഫറോക്ക് തുടങ്ങിയ സ്റ്റേഷനുകളിലായി നിരവധി മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. വീടിന്റെ പൂട്ട് പൊളിച്ച് മോഷണം നടത്തുന്നതാണ് കബീറിന്റെ രീതി