Kerala

11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ

11 വർഷം മുമ്പ് കാണാതായ യുവതിയെ തേടി തമിഴ്‌നാട് പോലീസ് പത്തനംതിട്ടയിൽ. കരുമത്താംപട്ടി സ്വദേശി ധരിണിയെ(38) കാണാതായ കേസിലാണ് തമിഴ്‌നാട് സിഐഡി വിഭാഗം അന്വേഷണത്തിനായി കേരളത്തിൽ എത്തിയത്. 2014 സെപ്റ്റംബർ 17ന് കരുമത്താംപട്ടിയിലെ വീട്ടിൽ നിന്നും ധരിണിയെ കാണാതാകുകയായിുരന്നു.

2015 ഫെബ്രുവരി 27ന് ധരിണി ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട സ്റ്റേഡിയം വരെ യാത്ര ചെയ്തിരുന്നതായി സിഐഡി വിഭാഗം കണ്ടെത്തിയിരുന്നു. കമ്പ്യൂട്ടർ എൻജിനീയർ ആയ ഇവർ നിരവധി മെയിൽ ഐഡികൾ ഉപയോഗിച്ചിരുന്നു. ഈ മെയിൽ ഐഡികളിൽ ഒന്ന് ട്രാക്ക് ചെയ്തപ്പോഴാണ് യുവതി കേരളത്തിലുണ്ടെന്ന് മനസ്സിലായത്

യുവതി സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന യുവതി, ആരാധനാലയങ്ങൾ സന്ദർശിക്കുന്നതിലും താത്പര്യം പ്രകടിപ്പിച്ചിരുന്നു.

Related Articles

Back to top button
error: Content is protected !!