Kerala

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി; അഞ്ച് പേർക്ക് പരുക്ക്

തിരുവനന്തപുരത്ത് ടോറസ് ലോറി കടയിലേക്ക് പാഞ്ഞുകയറി അഞ്ച് പേർക്ക് പരുക്കേറ്റു. അനിൽ, റഹ്മത്ത്, സുഭാഷ്, റോയ്, അമ്പിളി എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്ന് രാവിലെ കല്ലറ-കാരേറ്റ് റോഡിലാണ് അപകടം. മൂന്ന് പേർക്ക് കാലിനും കൈയ്ക്കുമാണ് പരുക്കേറ്റത്. റഹ്മത്തിന്റെ കാലിലൂടെ ലോറി കയറിയിറങ്ങി. രാവിലെ ഏഴരയോടെയാണ് സംഭവം

അമിത വേഗതയിലെത്തിയ ലോറി എതിരെ വന്ന കെഎസ്ആർടിസി ബസിൽ ഇടിക്കാതിരിക്കാൻ ഇടതുവശത്തെ റോഡിലേക്ക് ഓടിച്ചു കയറ്റിയതോടെയാണ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറിയത്. ബേക്കറിയിൽ ചായ കുടിച്ചു കൊണ്ടിരുന്നവർക്കാണ് പരുക്കേറ്റത്.

Related Articles

Back to top button
error: Content is protected !!