Kerala

എഡിഎമ്മിന്റെ മരണം അന്വേഷിക്കുന്ന സംഘം കണ്ണൂർ കലക്ടറേറ്റിൽ; കലക്ടറുടെ മൊഴിയെടുക്കും

എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കലക്ടറേറ്റിലെത്തി. കണ്ണൂർ കലക്ടർ അരുൺ വിജയന്റെ മൊഴിയെടുക്കാനാണ് സംഘമെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘം കലക്ടറോട് ചോദിച്ചറിയും. പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കലക്ടറാണെന്നും ഗൂഢാലോചനയിൽ കലക്ടർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു

സത്യം സത്യമായി പോലീസിന് മൊഴി നൽകുമെന്ന് കലക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജില്ലയുടെ വിവരങ്ങൾ അറിയിക്കാനാണ് കണ്ടത്. എഡിഎം നവീൻ ബാബുവിൻരെ വിഷയവും സംസാരിച്ചെന്നും കലക്ടർ മാധ്യമങ്ങളോട് പറഞ്ഞു

ഇന്നലെ കലക്ടർ ലാൻഡ് റവന്യു ജോയന്റ് കമ്മീഷണർക്ക് മൊഴി നൽകിയിരുന്നു. യാത്രയയപ്പ് ചടങ്ങിലേക്ക് താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കലക്ടറുടെ മൊഴി.

Related Articles

Back to top button