National

അമ്മയുമായി അവിഹിത ബന്ധം; 30 കാരനെ കൊലപ്പെടുത്തി കൗമാരക്കാർ

പൂനെ: അമ്മയുമായി 30കാരന് അവിഹിത ബന്ധം ആരോപിച്ച് വടിവാളിന് വെട്ടിക്കൊന്ന് പ്രായപൂര്‍ത്തിയാകാത്ത മകനും സുഹൃത്തുക്കളും. മഹാരാഷ്ട്രയിലെ പൂനെയിലെ കോത്രുഡില്‍ വ്യാഴാഴ്ച രാത്രിയാണ് അക്രമം നടന്നത്. പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ കോണ്‍ട്രാക്ടറും മുപ്പതുകാരനുമായ രാഹുല്‍ ദശരഥ് ജാദവ് എന്നയാളാണ് വെള്ളിയാഴ്ച വെട്ടറ്റ് ഗുരുതര പരിക്കുകളെ തുടര്‍ന്ന് മരിച്ചത്.

ഭോര്‍ സ്വദേശിയായ 30 കാരന്റെ മരണത്തിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് കൗമാരക്കാരാണ് അറസ്റ്റിലായത്. സംഘത്തിലെ ഒരാളുടെ അമ്മയുമായി 30കാരന് അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സാഗര്‍ കോളനിയിലേക്ക് എത്തിയ 30കാരനെ കൌമാരക്കാര്‍ തടയുകയായിരുന്നു. ആയുധവുമായി എത്തിയ കൌമാരക്കാര്‍ യുവാവിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കുകളേറ്റ ഇയാളെ പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

അയല്‍വാസികളാണ് അറസ്റ്റിലായ കൌമാരക്കാര്‍. അറസ്റ്റിലായ അഞ്ച് പേരെയും ജുവനൈല്‍ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയതായും സംഭവത്തില്‍ അന്വേഷണം തുടരുന്നതായാണ് കോത്രുഡ് പൊലീസ് വിശദമാക്കുന്നത്. നരഹത്യ അടക്കമുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. മറ്റൊരു സംഭവത്തില്‍ പശ്ചിമ ബംഗാളില്‍ പിതാവിന്റെ കാമുകിയെ ചായക്കടയിലിട്ട് മകന്‍ കുത്തിക്കൊലപ്പെടുത്തി.

Related Articles

Back to top button
error: Content is protected !!