Gulf
ശനി, ഞായര്‍ ദിവസങ്ങളില്‍ താപനില രണ്ടു ഡിഗ്രിവരെ താഴും; മഴക്കും സാധ്യത
അല്‍ഐന്‍: ശൈത്യം ശക്തമായി തുടരുമെന്നും ശനി ഞായര്‍ ദിവസങ്ങളില്‍ താപനില രണ്ടു ഡിഗ്രിവരെ പര്‍വത പ്രദേശങ്ങളില്‍ കുറയാമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം. പലയിടങ്ങളിലും മഴയുണ്ടാവും. ചിലയിടങ്ങളില്‍ മിതമായും മറ്റു ചിലയിടങ്ങളില്‍ ശക്തമായതുമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
അന്തരീക്ഷ മര്‍ദത്തിലുണ്ടാവുന്ന വ്യതിയാനങ്ങളാണ് താപനില താഴാന്‍ കാരണമാവുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധനായ ഡോ. അഹമ്മദ് ഹബീബ് വ്യക്തമാക്കി. ശൈത്യകാലത്ത് ഇത്തരം മര്‍ദ മാറ്റം സ്വാഭാവികമാണ്. കഴിഞ്ഞ ആഴ്ചയില്‍ താപനില ശരാശരി 24 മുതല്‍ 25ഡിഗ്രി സെല്‍ഷ്യസ് വരെയായിരുന്നെങ്കില്‍ ഇന്നലെയും ഇന്നും ഇത് 28 ഡിഗ്രി സെല്‍ഷ്യസിനും 29 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ്. താപനിലയില്‍ മാറ്റം വരുത്തുന്നത് വായുവിന്റെ മാറ്റങ്ങളാലാണെന്നും അദ്ദേഹം വിശദീകരിച്ചു.