National
ആന്ധ്രയിൽ ഉത്സവത്തിനിടെ ക്ഷേത്ര മതിൽ തകർന്നുവീണു; എട്ട് പേർ മരിച്ചു

ആന്ധ്രപ്രദേശിൽ ക്ഷേത്രത്തിന്റെ മതിൽ തകർന്നുവീണ് എട്ട് പേർ മരിച്ചു. വിശാഖപട്ടണത്തിന് സമീപം സിംഹാചലം ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലാണ് അപകടം. ക്ഷേത്രത്തിൽ ചന്ദനോത്സവം എന്ന പ്രധാനപ്പെട്ട ഉത്സവം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ടിക്കറ്റ് കൗണ്ടറിന് സമീപത്തുള്ള മതിൽ ഇടിഞ്ഞുവീണാണ് അപകടം. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. അപകടത്തെ തുടർന്ന് പരിഭ്രാന്തരായ ആളുകൾ ചിതറിയോടിയതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിക്കാൻ കാരണം.
പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നു. ഇതാണ് മതിൽ തകർന്നുവീഴാൻ കാരണമായത്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിശാഖപട്ടണം കിംഗ് ജോർജ് ആശുപത്രിയിലേക്ക് മാറ്റി.