Kerala

മുകേഷിന് താത്കാലിക ആശ്വാസം; അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ കോടതി തടഞ്ഞു

ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് താത്കാലിക ആശ്വാസം കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ എറണാകുളം ജില്ലാ സെഷൻസ് കോടതി തടഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഫയലിൽ സ്വീകരിച്ചാണ് കോടതി നടപടി

മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം അടുത്ത മാസം 3ന് നടക്കുമെന്ന് ജില്ലാ സെഷൻസ് കോടതി അറിയിച്ചു. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, അതിക്രമിച്ച് കടക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മുകേഷിനെതിരെ ചുമത്തിയത്.

അതേസമയം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് സിപിഎം നിലപാട്. സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കാനും സിപിഎം തീരുമാനിച്ചിട്ടുണ്ട്.

Related Articles

Back to top button