World
വ്യാപാര യുദ്ധത്തിന് താത്കാലികാശ്വാസം; ഇറക്കുമതി ചുങ്കം 115 ശതമാനം കുറയ്ക്കാൻ യുഎസ്-ചൈന ധാരണ

അമേരിക്കയും ചൈനയും പരസ്പരം ചുമത്തിയ വ്യാപാര ചുങ്കം 90 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ ഇരുരാജ്യങ്ങളും തമ്മിൽ നടത്തിയ ചർച്ചയിൽ ധാരണയായി. മെയ് 14 മുതൽ ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎസ് ഏർപ്പെടുത്തിയ 145 ശതമാനം തീരുവ എന്നത് 30 ശതമാനത്തിലേക്ക് താഴ്ത്തും.
ചൈനയും 125 ശതമാം തീരുവ എന്നത് 10 ശതമാനത്തിലേക്ക് താഴ്ത്തും. ഇരുരാജ്യങ്ങളും തീരുവയിൽ 115 ശതമാനം വെച്ചാണ് കുറയ്ക്കുന്നത്. മെയ് 14 മുതൽ 90 ദിവസത്തേക്കാണ് ഈ തീരുവകൾ പ്രാബല്യത്തിൽ ഉണ്ടാകുക.
ജനീവയിൽ ഒരാഴ്ചയോളമായി ഇരുരാജ്യങ്ങളുടെയും പ്രതിനിധികൾ നടത്തിയ ചർച്ചക്ക് ശേഷം ഇന്ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ഭാവിയിലെ വ്യാപാര, വാണിജ്യ ബന്ധം എങ്ങനെ ആയിരിക്കണമെന്ന് ഇരു രാജ്യങ്ങളും വീണ്ടും ചർച്ച ചെയ്യുമെന്നും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.