Kerala

വയനാട് റിസോർട്ടിലെ ടെന്റ് അപകടം; റിസോർട്ട് നടത്തിപ്പുകാരായ രണ്ട് പേർ അറസ്റ്റിൽ

വയനാട് 900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വീണ് വിനോദസഞ്ചാരിയയാ യുവതി മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. റിസോർട്ട് നടത്തിപ്പുകാരായ രണ്ട് പേരാണ് അറസ്റ്റിലായത്. 900 കണ്ടിയിലെ എമറാൾഡിന്റെ ടെന്റ് ഗ്രാം എന്ന റിസോർട്ടിലെ നടത്തിപ്പുകാരായ സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്.

ഇവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യക്ക് പോലീസ് കേസെടുത്തു. ഇരുവരെയും ഇന്നലെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു സുരക്ഷയുമില്ലാത്ത ടെന്റാണ് തകർന്നുവീണത്. ദ്രവിച്ച മരത്തടികൾ കൊണ്ടുണ്ടാക്കിയ ടെന്റ് തകർന്നുവീണ് നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്.

കനത്ത മഴയിൽ ടെന്റ് തകരുകയായിരുന്നു. അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. അപകടസമയത്ത് മൂന്ന് യുവതികളാണ് ടെന്റിലുണ്ടായിരുന്നത്. എമറാൾഡ് റിസോർട്ടിന് അനുമതി ഇല്ലായിരുന്നുവെന്നാണ് മേപ്പാടി പഞ്ചായത്ത് അറിയിച്ചത്.

Related Articles

Back to top button
error: Content is protected !!