Kerala
ഭീകരവാദത്തിന് മതവുമായി ബന്ധമില്ല; എല്ലാ തീവ്രവാദത്തെയും ഒറ്റക്കെട്ടായി നേരിടണമെന്ന് എംഎ ബേബി

ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഭീകരവാദത്തിന് മതവുമായി ബന്ധമില്ല. എല്ലാത്തരത്തിലും ഉള്ള തീവ്രവാദവും വർഗീയതയും എതിർക്കണം.
രാജ്യം ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ നേരിടണം. ആക്രമണമുണ്ടായപ്പോൾ മുസ്ലിം മതവിശ്വാസിയായ ഒരാൾ ആക്രമണത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തി. അയാളെയും ഭീകരർ കൊന്നു. മതത്തെ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആർഎസ്എസിനെ എതിർക്കണമെന്നും എംഎ ബേബി പറഞ്ഞു
മദനി തീവ്രവാദ പരമായ നിലപാട് ഉണ്ടായിരുന്ന ആളാണ്. ആ മദനി ഇന്നില്ല. ഇപ്പോഴത്തെ മദനിയുടെ സുഹൃത്താണ് ഞാൻ. മാസപ്പടിയിൽ സിപിഎമ്മിന് ആശങ്കയില്ല. എക്‌സലോജിക്ക് വിഷയത്തിന് പിന്നിൽ ഭരണത്തുടർച്ചയിൽ ആശങ്കപ്പെടുന്നവരാണെന്നും എം എ ബേബി പറഞ്ഞു