National

ഭീകരതയ്ക്ക് സ്ഥാനമില്ല; പഹൽഗാം ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി: മോദിയെ വിളിച്ച് ഇറാൻ പ്രസിഡൻ്റ് സൂദ് പെസെസ്കിയാൻ

ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തെ അപലപിച്ച് ഇറാൻ പ്രസിഡന്റ് സൂദ് പെസെസ്കിയാൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അദ്ദേഹം ടെലിഫോണിൽ വിളിച്ച് സംസാരിക്കുകയും ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ താഴ്‌വരയിൽ വിനോദസഞ്ചാരികൾക്ക് നേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടത്.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം അറിയിച്ചത്. ഒരു സാഹചര്യത്തിലും ഭീകരതയെ ന്യായീകരിക്കാൻ കഴിയില്ലെന്ന് ഫോൺ സംഭാഷണത്തിൽ ഇരു നേതാക്കളും സമ്മതിച്ചു. ‘ഇത്തരം ഭീകരപ്രവർത്തനങ്ങളെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നും മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന എല്ലാവരും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഒരുമിച്ച് നിൽക്കണമെന്നും ഇരു നേതാക്കളും സമ്മതിച്ചു’ എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും പ്രാദേശിക സമാധാനത്തിനായുള്ള സഹകരണത്തിലും ഇരു രാജ്യങ്ങളുടെയും പങ്കിട്ട പ്രതിബദ്ധത ഊന്നിപ്പറയുന്ന ഒരു പോസ്റ്റ് ഇന്ത്യയിലെ ഇറാനിയൻ എംബസി എക്‌സിൽ പങ്കുവെച്ചിരുന്നു. ആക്രമണത്തിൽ പ്രസിഡന്റ് പെസെസ്കിയാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുകയും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഇറാന്റെ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദി നന്ദി പറഞ്ഞു.

ഇറാന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദിയും എത്തി. ഭീകരതയ്‌ക്കെതിരായ ആഗോള പോരാട്ടത്തിന് പ്രാദേശിക സഹകരണവും ഐക്യവും അനിവാര്യമാണെന്ന ടെഹ്‌റാന്റെ വീക്ഷണം രാജ്യവും പങ്കുവെക്കുന്നുണ്ടെന്ന് പറഞ്ഞു.

മേഖലാ സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിൽ ഇറാന്റെ സൃഷ്ടിപരമായ പങ്കിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷങ്ങൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള നയതന്ത്ര ശ്രമങ്ങൾക്ക് പിന്തുണ ആവർത്തിക്കുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!