National

കാശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണം: മരണസംഖ്യ 27 ആയി, കൊല്ലപ്പെട്ടവരിൽ വിദേശികളും

ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 27 ആയി. പരുക്കേറ്റ നിരവധിയാളുകൾ ചികിത്സയിലാണ്. ഇവരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റും. ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ ഒരാൾ കർണാടകയിൽ നിന്നുള്ള റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മഞ്ജുനാഥ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്

ഇന്നുച്ച കഴിഞ്ഞ് രണ്ടരയോടെയാണ് പഹൽഗാമിൽ ആക്രമണം നടന്നത്. വിനോദസഞ്ചാരികൾക്ക് നേരെ സൈനിക വേഷത്തിലെത്തിയ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഭീകരർ ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ടവരിൽ വിദേശികളുമുണ്ടെന്നാണ് സൂചന. രണ്ട് പേർ വിദേശികളാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

ഡൽഹിയിലായിരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീനഗറിലെത്തിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലം അമിത് ഷാ സന്ദർശിക്കുമെന്നാണ് കരുതുന്നത്. സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയും നാട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!