Sports
ടെസ്റ്റിനിടെ അതിരുവിട്ട പെരുമാറ്റം: മുഹമ്മദ് സിറാജിനും ട്രാവിസ് ഹെഡിനും ഐസിസിയുടെ ശിക്ഷ

അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനും ഓസ്‌ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡിനും ഐസിസിയുടെ ശിക്ഷ. സിറാജിന് മത്സര ഫീസിന്റെ 20 ശതമാനം പിഴയും ഹെഡിന് താക്കീതുമാണ് വിധിച്ചത്. ഐസിസിയുടെ അച്ചടക്ക നടപടികൾ ലംഘിച്ചെന്ന് കാണിച്ചാണ് നടപടി
ഇരുവർക്ക് മേൽ ഒരു ഡീമെറിറ്റ് പോയിന്റും ചാർത്തിയിട്ടുണ്ട്. ഒരു ഡീമെറിറ്റ് പോയിന്റ് കൂടി വന്നാൽ ഇരുവർക്കും വിലക്കും വരും. അഡ്‌ലെയ്ഡ് ടെസ്റ്റിൽ സിറാജിന്റെ പന്തിൽ ഹെഡ് ബൗൾഡായതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്
140 റൺസെടുത്ത ഹെഡിന്റെ പ്രകടനമാണ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് എത്തിച്ചത്. സിറാജിനോട് താൻ നന്നായി പന്തെറിഞ്ഞു എന്നാണ് പറഞ്ഞതെന്ന് ട്രാവിസ് ഹെഡ് പറഞ്ഞിരുന്നു. എന്നാൽ സിറാജ് ഈ വിശദീകരണം നിഷേധിച്ചിരുന്നു.