" "
Novel

താലി: ഭാഗം 44

രചന: കാശിനാധൻ

“ഇറങ്ങേടാ വെളിയിൽ.. അവന്റെ അമ്മേടെ ഒരു… ”
..
.”എടൊ…. അമ്മാവൻ എന്ന് വിളിച്ച വായ കൊണ്ട് എന്നെ വേറൊന്നും വിളിപ്പുക്കരുത്… ”

മാധവ് ആണെങ്കിൽ അയാളുടെ കോളറിൽ കയറി പിടിച്ചു..
.

ഒരു തരത്തിൽ ആണ് സിദ്ധു അവരെ പിടിച്ചു മാറ്റിയത്.

“വരൂ മാധവ്… നമ്മൾക്ക് പോകാം…. നീ വരൂ…. ഇനി ഇവിടെ നിൽക്കണ്ട… ”

സിദ്ധു അവനെ കൂട്ടി കൊണ്ട് വെളിയിലേക്ക് ഇറങ്ങി.

“അവൻ വന്നേക്കുന്നു… എന്റെ വീട്ടിൽ കേറിവന്നിട്ട് എന്നേ ഭരിയ്ക്കാൻ….. തെണ്ടി…. ”

കൃഷ്ണകുമാറിന്റെ ശബ്ദം അവർ രണ്ടു പേരും കേട്ടു…..

മാധവ് പല്ല് ഞെരിച്ചു എങ്കിലും സിദ്ധു അവന്റെ കൈയിൽ മുറുക്കെ പിടിച്ചു കാറിൽ കയറ്റി.

ആ വാതിലും അടഞ്ഞു എന്ന് സിദ്ധുവിന് മനസിലായി..

അവന്റെ കണ്ണുകൾ നിറഞ്ഞു….

*****

ദിവസങ്ങൾ പിന്നിട്ടു കൊണ്ട് ഇരിക്കുക ആണ്..

.മാധവ് ജോലിയ്ക്ക് പോകുന്നുണ്ട്..
അവന്റെ ക്യാഷ് കൊണ്ട് ആണ് ആ കുടുംബം ഇപ്പോൾ കഴിയുന്നത്.

ഒരുപാട് പ്ലോട്ട്കൾ ഒക്കെ മേടിച്ചു ഇട്ടത് ആയിരുന്നു സിദ്ധു..

എല്ലാം അവൻ തന്നെ വിറ്റു തുലച്ചു.. കുറച്ചു ഷെയർ മാർക്കറ്റിലും കളഞ്ഞു.

സിദ്ധു വീട്ടിൽ തന്നെ ഇരുപ്പ് ആണ്…

അവന്റെ ബിസിനസ് സംരംഭങ്ങൾ എല്ലാം ഒന്നൊന്നായി പൊളിഞ്ഞു..

രാഗിണി അവനോട് വഴക്ക് ഉണ്ടാക്കി അവിടെ നിന്നും ഇറങ്ങി പോയത് ആണ്… മാധവും അംബികാമ്മയും കൂടെ ചെന്നു നിർബന്ധപൂർവം അവളെ വിളിച്ചു കൊണ്ട് വന്നു..

സന്തോഷത്തോടെ കഴിഞ്ഞ കുടുംബം ആയിരുന്നു…

ഇപ്പോൾ ആരുമാരും തമ്മിൽ മിണ്ടാട്ടം ഇല്ലാണ്ട് ആയി..

റീത്താമ്മ പിരിഞ്ഞു പോയത് ആയിരുന്നു ഏറ്റവും വേദനാജനകം..

അവർക്ക് ശമ്പളം കൊടുക്കാൻ നിവർത്തി ഇല്ലാണ്ട് ആയപ്പോൾ അംബികാമാ നിർബന്ധിച്ചു പറഞ്ഞു വിട്ടത് ആണ്.

കാരണം അവർ ആയിരുന്നു ആകെ ഉള്ള കുടുംബത്തിന്റെയും അത്താണി..

നിറമിഴിയോടെ റീത്താമ്മ ഇറങ്ങി പോയപ്പോൾ എല്ലാവർക്കും സങ്കടം ആയിരുന്നു.

ഗൗരി ഒന്നുകൂടി അച്ഛന്റെ അടുത്ത് പോകാൻ ശ്രെമിച്ചു എങ്കിലും അംബികാമ്മയും മാധവും അവളെ അവിടേക്ക് വിട്ടയച്ചില്ല..

പക്ഷെ ഇടയ്ക്ക് വിമല അവളെ വിളിച്ചു..

അവൾ വീട്ടിലേക്ക് ചെല്ലുവാൻ കുറേ നിർബന്ധിച്ചു……

“മാധവ്… ഞാൻ പൊയ്ക്കോട്ടേ മാധവ്… അല്ലെങ്കിൽ ഈ കുടുംബത്തിന്റെ asthivaram എടുക്കും അച്ഛൻ… ഒരു ദിവസം രാത്രിയിൽ അവൾ മാധവിനോട്‌ പറഞ്ഞു..”

“ഗൗരി….. പ്രസവ തീയതി അടുത്ത് വരുന്നു.. നീ ഇപ്പോൾ ശ്രെദ്ധിക്കേണ്ട സമയം ആണ്.. നമ്മുടെ കുഞ്ഞ്.. അതു മാത്രം ഓർത്താൽ മതി….. ”

“ഇല്ല മാധവ്
…ഞാൻ പോകുക ആണ്…. എനിക്ക് ഇനിയും ഇവിടെ തുടരാൻ സാധിക്കില്ല…ഞാൻ ഒറ്റ ഒരാൾ കാരണം ആണ് ഇങ്ങനെ ഒക്കെ സംഭവിച്ചത് ”
അവൾ പൊട്ടിക്കരഞ്ഞു..

“സാരമില്ല… വിഷമിക്കണ്ട.. എല്ലാം നേരെ ആകും എന്ന് നമ്മൾക്ക് പ്രത്യാശിക്കാം….. ”

പാവം മാധവ്… അവളെ അപ്പോളും അവൻ ആശ്വസിപ്പിക്കുക ആണ് ചെയ്തത്……

അന്ന് അവർ രണ്ടാളും ഉറങ്ങിയില്ല..

രണ്ടു പേരും പല വിചാരങ്ങൾ കൊണ്ട് മനസ് പുണ്ണാക്കി കിടന്നു.

കാലത്തെ അവൻ ജോലിയ്ക്ക് പോയി..

ഡേറ്റ് അടുത്ത് ഇരിയ്ക്കുന്നതിനാൽ അവളെ പ്രേത്യേകം ശ്രെദ്ധിക്കണം എന്നു പറഞ്ഞു ആണ് അവൻ എന്നും പുറപ്പെടുന്നത്..

ജോലി കഴിഞ്ഞു അവൻ പെട്ടന്ന് തന്നെ തിരികെ എത്തി…..

അവൻ കാറിൽ നിന്ന് ഇറങ്ങി.. അപ്പോൾ ആണ് പോസ്റ്റ്‌ മാൻ കടന്നു വരുന്നത്

ഒരു രജിസ്‌ട്രേഡ് കൊടുത്തിട്ട് അയാൾ പോയി.

ഗൗരി ഇടയ്ക്ക് എഴുതിയ ഒരു psc എക്സാം നു അവൾക്ക് ജോലികിട്ടി എന്നുള്ളത ആയിരുന്നു അത്..

പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ് മാധവിന് തോന്നിയത്..

“അമ്മേ…. ഗൗരി.. എവിടെ….. ഗൗരി…. ”

അവൻ ഉറക്കെ വിളിച്ചു..

സിദ്ധു അപ്പോൾ റൂമിൽ നിന്ന് ഇറങ്ങി വന്നു… ഒപ്പം രാഗിണിയും.

“അമ്മ… എവിടെ… ഗൗരിയേയും കണ്ടില്ലല്ലോ… ”
അവൻ ചോദിച്ചു… ……തുടരും………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button
"
"