Kerala
ഷൈൻ ടോം ചാക്കോ ചാടി ഓടിയത് മൂന്നാം നിലയിൽ നിന്ന്; താരത്തെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പോലീസ്

എറണാകുളത്തെ ഹോട്ടലിൽ നടന്ന പരിശോധനക്കിടെ നടൻ ഷൈൻ ടോം ചാക്കോ ഓടിരക്ഷപ്പെട്ട സംഭവത്തിൽ നടനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് പോലീസ്. ഹോട്ടലിൽ ലഹരി ഉപയോഗം നടക്കുന്നുവെന്ന വിവരത്തെ തുടർന്നാണ് പോലീസ് പരിശോധനക്ക് എത്തിയത്. ഇതിനിടെയാണ് ഷൈൻ ഓടി രക്ഷപ്പെട്ടത്.
കലൂരുള്ള പിജിഎസ് വേദാന്ത എന്ന ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. മൂന്നാം നിലയിലെ ജനാല വഴി ഷൈൻ രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി. ഇവിടെ നിന്ന് രണ്ടാം നിലയിലെ സ്വിമ്മിംഗ് പൂളിലേക്ക് ചാടി. തുടർന്ന് സ്റ്റെയർ കെയ്‌സ് വഴി ഷൈൻ ഓടി രക്ഷപ്പെടുകയായിരുന്നു
ഹോട്ടലിൽ ലഹരിയുടെ സാന്നിധ്യം പോലീസിന് കണ്ടെത്താനായിട്ടില്ല. ഷൈൻ ടോം ചാക്കോ ലഹരിയുമായി ഓടി രക്ഷപ്പെട്ടുവെന്നാണ് സംശയിക്കുന്നത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.