തണൽ തേടി: ഭാഗം 44

എഴുത്തുകാരി: റിൻസി പ്രിൻസ്
അതെന്താ ഇപ്പോൾ ഒരു പുതുക്കം..?
താല്പര്യമില്ലാത്തത് പോലെ സാലി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ഒപ്പം ഒന്ന് പാളി അവളെയും നോക്കി
എന്തു പുതുക്കം.? ഉച്ചയ്ക്ക് വന്നു കഴിക്കണം എന്ന് തോന്നി വരാമെന്ന് വച്ചു , അതിനിപ്പോൾ എന്താ പ്രശ്നം,
ഗൗരവത്തോടെ അത്രയും പറഞ്ഞ സെബാസ്റ്റ്യൻ അടുക്കളയിൽ നിന്നും ഇറങ്ങിപ്പോയി
ഇതുവരെയില്ലാത്ത എന്തൊക്കെ മാറ്റങ്ങൾ ഇനി കാണണമോ എന്തോ എന്റെ കർത്താവെ.?
അവളെ ഒന്ന് നോക്കി കൊണ്ടാണ് അവർ അത് പറഞ്ഞത്.
കുറച്ചുനേരം കഴിഞ്ഞപ്പോൾ ആന്റണിയും സണ്ണിയും കയറി വന്നിരുന്നു രണ്ടുപേരും നല്ല ഫോമിലാണ് എന്ന് കണ്ടതോടെ സാലി ദേഷ്യപ്പെടാൻ തുടങ്ങി. അത് കേട്ടുകൊണ്ട് അകത്തുനിന്നും സെബാസ്റ്റ്യൻ ഇറങ്ങിവന്നു.
അമ്മച്ചി ഒന്ന് നിർത്തുന്നുണ്ടോ.? വേണ്ടതിനും വേണ്ടാത്തതിനും എല്ലാം ഏതുനേരവും അമ്മച്ചിക്ക് ഉണ്ട് ആവിശ്യം ഇല്ലാത്ത കുറച്ചു വർത്തമാനങ്ങൾ
സെബാസ്റ്റ്യൻ അമ്മച്ചിയെ താക്കീത് ചെയ്തു അപ്പോഴേക്കും മുറിയിൽ നിന്നും ലക്ഷ്മിയും അനുവും ഒക്കെ ഇറങ്ങി വന്നിരുന്നു
ഇനിയൊരു കേറി വന്നിരിക്കുന്ന കോലം നീ കണ്ടില്ലേ .?
ഇത്രയും പ്രായമായ ചാച്ചനെ ഇനി പറഞ്ഞു മാറ്റാൻ പറ്റുമെന്ന് അമ്മച്ചിക്ക് വല്ല വിശ്വാസമുണ്ടോ .? വെറുതെ വഴക്കുണ്ടാക്കി മറ്റുള്ളവരുടെ സമാധാനം കൂടി കളയാതെ അമ്മച്ചി ഒന്നും മിണ്ടാതിരിക്കാൻ നോക്ക്
സെബിസ്റ്യൻ പറഞ്ഞു
ഇങ്ങേര് കൊണ്ട് നടന്ന് എന്റെ ചെറുക്കനെ കൂടി വഷളാക്കി
സണ്ണിയെ നോക്കി പറഞ്ഞു
എന്റെ ചേച്ചി ഒന്ന് മിണ്ടാതിരിക്ക് ഞാൻ അങ്ങനെ എപ്പോഴും കുടിക്കുന്നത് ഒന്നുമല്ല അവൾക്കറിയാം
ആനിയെ നോക്കി സണ്ണി പറഞ്ഞു
ഇത് പിന്നെ എല്ലാവരും കൂടെ കൂടുമ്പോൾ ഒരു സന്തോഷമല്ലേ എന്ന് ഒന്നും ഇല്ലല്ലോ.!
സണ്ണി പറഞ്ഞപ്പോൾ പിന്നെ ഒന്നും മിണ്ടാതെ സാലി അകത്തേക്ക് പോയിരുന്നു.
അന്നത്തെ വൈകുന്നേരം വലിയ പ്രത്യേകതകൾ ഒന്നുമില്ലാതെ കടന്നുപോയി രാത്രിയിൽ കഴിക്കാൻ നേരം വലിയ അധികാരത്തോടെ അനു സെബാസ്റ്റ്യൻ പ്ലേറ്റിലേക്ക് ഭക്ഷണം വിളമ്പുന്നത് കണ്ടപ്പോൾ അതുവരെ ഇല്ലാത്ത ഒരു കുശുമ്പ് തന്നിൽ ഉടലെടുക്കുന്നത് ലക്ഷ്മി അറിയുന്നുണ്ടായിരുന്നു കൂർപ്പിച്ച് അവൾ അറിയാതെ സെബാസ്റ്റ്യൻ മുഖത്തേക്ക് ഒന്ന് നോക്കിയിരുന്നു അവളുടെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാവാതെ അവൻ അവളെ നോക്കി പുരികം പൊക്കി. അത് കണ്ടതും അവൾ പെട്ടെന്ന് ഒന്നുമില്ല എന്ന് തലകൊണ്ട് കാണിച്ചു ഭക്ഷണം കഴിക്കാൻ തുടങ്ങി.
അന്ന് രാത്രിയിൽ കിടക്കുമ്പോൾ സീനിയുടെ ഫോണിൽ അഞ്ചുമണിക്ക് അലാറം വെച്ചിട്ടാണ് അവൾ കിടന്നത് 6:00 മണിയാകുമ്പോൾ അവൻ പോകും എന്ന് പറഞ്ഞത് അവൾക്ക് ഓർമ്മ വന്നിരുന്നു.
രാത്രിയിൽ കിടക്കുമ്പോൾ മുഴുവൻ അവൾ ആലോചിച്ചത് തന്നെക്കുറിച്ച് ആയിരുന്നു. തനിക്ക് എന്താണ് സംഭവിച്ചത്.? അവൻ അരികിൽ വരുമ്പോൾ തന്നോട് സംസാരിക്കുമ്പോൾ താൻ മറ്റൊരാളായി മാറിപ്പോകുന്നു. ഹൃദയ കൂട്ടിൽ അവൻ ഇടംപിടിച്ചു എന്ന് അവൾ ഓർത്തു. വിവേക് പിന്നാലെ നടന്ന ഒരുപാട് നാളിന് ശേഷമാണ് താൻ ഇഷ്ടമാണെന്ന് പറഞ്ഞത് എങ്കിൽപോലും അവനോട് ഇങ്ങനെയൊന്നും തോന്നിയിട്ടുണ്ടായിരുന്നില്ല. താൻ അവനോട് സംസാരിക്കുന്നില്ല മിണ്ടുന്നില്ല എന്നൊക്കെ ആയിരുന്നു അവന്റെ പരാതിയും. ഇഷ്ടമാണെന്ന് പറഞ്ഞെങ്കിലും അവൻ അരികിൽ വരുമ്പോൾ പ്രത്യേകിച്ച് പരിഭ്രമമോ ഫീലിംഗോ ഒന്നും തന്നെ തനിക്ക് തോന്നിയിട്ടില്ല എന്നാൽ ഇതങ്ങനെയല്ല. അവൻ തന്റെ ആരൊക്കെയോ ആണെന്ന് മനസ്സ് പറയുന്നു തന്റെ മാത്രമാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഏറ്റവും പ്രിയപ്പെട്ട ഒരു അപരിചിതനായി അവൻ തമ്മിൽ ഇടം പിടിച്ചിരിക്കുന്നു. ഒരുപാട് നാളുകൾക്ക് മുൻപേ അറിയാവുന്ന ഒരു തോന്നലാണ്. അനു അവനോട് കൂടുതൽ അധികാരം കാണിക്കുമ്പോൾ അവകാശത്തോടെ പെരുമാറുമ്പോൾ തന്റെ ചങ്കിലാണ് അത് കൊള്ളുന്നത്. താൻ പിണങ്ങുന്ന സമയങ്ങളിൽ പലപ്പോഴും വിവേക് തന്നെ കാണിക്കുവാൻ വേണ്ടി മറ്റു പെൺകുട്ടികളോട് കൂടുതൽ അടുപ്പം കാണിക്കാറുണ്ടായിരുന്നു അപ്പോൾ ഒന്നും തനിക്ക് ഒരു പ്രശ്നവും തോന്നിയിട്ടില്ല എന്നാൽ അനു സെബാസ്റ്റ്യൻ നോക്കുമ്പോൾ പോലും താൻ വല്ലാതെ അസ്വസ്ഥതയാകുന്നുണ്ട് എന്ന് അവൾ മനസ്സിലാക്കുകയായിരുന്നു.. യഥാർത്ഥ വ്യക്തിയിലേക്ക് എത്തുമ്പോഴാണ് പ്രണയം പൂർണമാകുന്നത് ഈ ഒരാളിലേക്ക് എത്തുവാൻ ആയിരുന്നു തന്റെ ഈ യാത്ര. ഈ ഒരു തണൽ തേടിയായിരുന്നോ താൻ യാത്ര തിരിച്ചിരുന്നത് .? അങ്ങനെ പല ചോദ്യങ്ങളും മനസ്സിൽ നിറഞ്ഞു എല്ലാ ചോദ്യങ്ങൾക്കും ഒരൊറ്റ ഉത്തരം മാത്രമാണ് ഉള്ളത് സെബാസ്റ്റ്യൻ തന്റെ ഉള്ളിൽ ഇടംപിടിച്ചു കഴിഞ്ഞു.! ഒരു മുജ്ജന്മ ബന്ധം പോലെ.! പ്രണയം അതിന്റെ മാന്ത്രികത കൊണ്ട് തന്നെ മറ്റൊരു ലോകത്തിലേക്ക് എത്തിച്ചിരിക്കുന്നു.
അലാറം അടിക്കാതെ തന്നെ രാവിലെ അവൾ ഉണർന്നിരുന്നു. സിനി നല്ല ഉറക്കമാണ് അതുകൊണ്ട് അവളെ ഉണർത്തേണ്ട എന്ന് കരുതി എഴുന്നേറ്റ് ലൈറ്റ് ഇടാതെ പുറത്തേക്കുള്ള വാതിൽ ലക്ഷ്യമാക്കി നടന്നു. ജനാലയുടെ പാളിയിൽ നിന്നും നിലാവെളിച്ചം ചെറുതായി അകത്തേക്ക് അടിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഇരുട്ടില്ല മുറി തുറന്നു പുറത്തേക്കിറങ്ങിയപ്പോൾ ആദ്യം നോക്കിയത് സെബാസ്റ്റ്യന്റെ റൂമിൽ ലൈറ്റ് ഉണ്ടോ എന്നാണ്. ആ മുറിയിൽ വെട്ടം കണ്ടപ്പോൾ തന്നെ പകുതി ആശ്വാസം തോന്നി. അവിടേക്കെ എങ്ങനെയാണ് പോകുന്നത് എന്ന് കരുതി അടുക്കളയിലേക്ക് ആണ് ചെന്നത്.
അടുക്കളയിൽ ചെന്നപ്പോൾ സാലി അടുക്കളയിൽ നിൽപ്പുണ്ട്. എന്തൊ അരിഞ്ഞുകൊണ്ടിരിക്കുകയാണ് അവളെ കണ്ടതും സാലി ഒന്ന് തല ഉയർത്തി.
ഞാൻ എന്തെങ്കിലും സഹായിക്കണോ അമ്മേ ..?
അവൾ ചോദിച്ചു
ആഹ്…. കുറച്ച് ചായ ഇട് ഞാന് എഴുന്നേൽക്കാൻ കുറച്ചു താമസിച്ചു സാമ്പാർ വെക്കുവാ, ഇഡലി പുഴുങ്ങാൻ അങ്ങോട്ട് വച്ചിട്ടേ ഉള്ളൂ അവന് പോവണ്ടേ ,
അടുപ്പിൽ ഇരിക്കുന്ന ഇഡലി ചെമ്പിലേക്ക് അവൾ ഒന്ന് നോക്കി. കേട്ടപാടെ സോസ്പാനിൽ അവൾ വെള്ളം എടുത്ത് ചായക്ക് വെള്ളം വച്ചു.
ചായ ഉണ്ടാക്കിയതും ആദ്യം അത് ഗ്ലാസ്സിലേക്ക് പകർന്നു അവൾ സാലിക്ക് നേരെയാണ് നീട്ടിയത്.
അവന് കൊണ്ട് കൊടുക്ക് നേരത്തെ പോകേണ്ടതാണ്
സാലി പറഞ്ഞപ്പോൾ അതീവ സന്തോഷത്തോടെയാണ് അവൾ മുറിയിലേക്ക് ചെന്നത്. മുറിയുടെ ഡോറിൽ ഒന്ന് പൊട്ടിയപ്പോൾ അവൻ അവിടേക്ക് നോക്കി ലക്ഷ്മിയെ കണ്ടതും ആ മുഖവും ഒന്ന് വിടർന്നു
ചായ…!
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു
നേരത്തെ ഉണർന്നോ.?
അവളുടെ കയ്യിലിരുന്ന ചായ വാങ്ങി കൊണ്ട് അവൻ ചോദിച്ചു.! അവൾ അതേന്ന അർത്ഥത്തിലൊന്ന് തലയാട്ടി.
ഇന്നലെ എന്താ പറയാൻ വന്നത്.?
അവന്റെ മുഖത്തേക്ക് നോക്കാതെ അല്പം മടിയോടെ അവൾ ചോദിച്ചു
ഇന്നലെയോ.? എപ്പോൾ.? എന്ത് പറഞ്ഞു
ചായ ഒന്നു മോത്തിക്കൊണ്ട് അവൻ ആലോചിച്ചു
ഞാന് തുണി അലക്കി കൊണ്ടിരുന്നപ്പോൾ എന്തോ പറയാൻ വന്നില്ലേ.? അപ്പോഴല്ലേ ആ കുട്ടി അനു വന്നത്.?
അവൾ പറഞ്ഞു
ഓ അതോ.?
ചെറുചിരിയിയോടെ താടി ഉഴിഞ്ഞു അവൾക്ക് അരികിലേക്ക് ചേർന്ന് നിന്നുകൊണ്ട് അവൻ ആലോചിച്ചു
അത് പിന്നെ…?
അവൾ വാതിലിന്റെ പുറത്തായിയാണ് നിൽക്കുന്നത്. ആ വാതിൽ മാത്രം ആണ് ഇരുവർക്കും ഇടയിൽ ഉള്ള മറവ്, വാതിലിന്റെ ഒരുവശത്ത് ലക്ഷ്മിയും മറുവശത്ത് സെബാസ്റ്റ്യനുമായി നിൽക്കുകയാണ്. അവളുടെ മുഖത്തേക്ക് അവൻ ഒന്ന് നോക്കി. തന്നെ നോക്കാൻ സാധിക്കാതെ മറ്റെവിടെയോ നോക്കി നിൽക്കുകയാണ് പക്ഷേ മുഖത്ത് ഒരു പുഞ്ചിരിയുണ്ട്.
അത് പിന്നെ….
വാതിലിന്റെ അരികിലേക്ക് കുറച്ചുകൂടി നടന്നുകൊണ്ട് വന്നവൻ പറഞ്ഞു…..തുടരും
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…