Kerala
വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ല; ചില നേതാക്കൾ വ്യാഖ്യാനിച്ച് വലുതാക്കിയെന്ന് സുധാകരൻ

ശശി തരൂരുമായി ബന്ധപ്പെട്ട വിവാദം അവസാനിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വലിയ ദ്രോഹമൊന്നും തരൂർ പറഞ്ഞിട്ടില്ല. ചിലർ അതിനെ വ്യാഖ്യാനിച്ച് വലുതാക്കി. നേതാക്കളുടെ പ്രതികരണം അവരുടെ സ്വഭാവമനുസരിച്ചാണെന്നും കെ സുധാകരൻ പറഞ്ഞു.
വ്യവസായിക വളർച്ചയിൽ തരൂരിന്റെ പ്രസ്താവന പൂർണ അർഥത്തിൽ അല്ല. ചില അർധസത്യങ്ങളുണ്ടെന്ന തരത്തിലായിരുന്നു പ്രസ്താവന. കോൺഗ്രസ് നേതൃത്വമെന്ന നിലയിൽ അദ്ദേഹം അത് പറയാൻ പാടില്ലായിരുന്നു. പറഞ്ഞെന്ന് കരുതി തൂക്കിക്കൊല്ലാൻ കഴിയില്ലല്ലോയെന്നും സുധാകരൻ പ്രതികരിച്ചു
അതേസമയം ഡിവൈഎഫ്‌ഐ പരിപാടിക്ക് തരൂർ പങ്കെടുക്കില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഡിവൈഎഫ്‌ഐയുടെ സ്റ്റാർട്ട് അപ് പരിപാടിക്ക് തരൂരിനെ ക്ഷണിച്ചിരുന്നു. സൂറത്തിൽ പരിപാടിയുള്ളതിനാൽ പങ്കെടുക്കാനാകില്ലെന്നും തരൂർ പ്രതികരിച്ചിരുന്നു.