Kerala
എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി പിടിയിൽ

മലപ്പുറത്ത് എംഡിഎംഎ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും എംഡിഎംഎയുമായി പിടിയിൽ. 4.4 ഗ്രാം എംഡിഎംഎയുമായി കരുളായി സ്വദേശി കൊളപ്പറ്റ റംസാനെയാണ് നിലമ്പൂർ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഡിസംബറിലാണ് 10 ഗ്രാം എംഡിഎംഎയുമായി റംസാനെ എക്‌സൈസ് പിടികൂടിയത്. 48 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. വീണ്ടും എംഡിഎംഎയുമായി പിടിയിലാകുകയായിരുന്നു.
17 ഗ്രാം എംഡിഎംഎ പിടികൂടിയ സംഭവത്തിൽ വഴിക്കടവ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസുണ്ട്. ബംഗളൂരുവിൽ നിന്നെത്തിക്കുന്ന എംഡിഎംഎ ഗ്രാമിന് 3000 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.